തൃശൂർ: കേന്ദ്ര പ്രത്യക്ഷനികുതി ബോർഡിനും (സിബിഡിടി) കേന്ദ്ര പരോക്ഷ നികുതി - കസ്റ്റംസ് ബോർഡിനും (സിബിഐസി) വേണ്ടി, പ്രത്യക്ഷ, പരോക്ഷ നികുതികൾ സ്വീകരിക്കുവാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ, സൗത്ത് ഇന്ത്യൻ ബാങ്കിനെ ചുമതലപ്പെടുത്തി.
വിവിധ നികുതികൾ സ്വീകരിക്കുന്നതിനായി, സൗത്ത് ഇന്ത്യൻ ബാങ്ക് കേന്ദ്ര പ്രത്യക്ഷനികുതി ബോർഡുമായും കേന്ദ്ര പരോക്ഷ നികുതി - കസ്റ്റംസ് ബോർഡുമായും ധാരണാപത്രത്തിൽ ഒപ്പുവച്ചു. സൗത്ത് ഇന്ത്യൻ ബാങ്കിനെ നേരത്തെതന്നെ റിസർവ് ബാങ്കിന്റെ ഏജൻസി ബാങ്കായി നിയമിച്ചിരുന്നു.
സൗത്ത് ഇന്ത്യൻ ബാങ്ക് ഉപയോക്താക്കൾക്ക് ഉടൻതന്നെ ബാങ്കിന്റെ ഡിജിറ്റൽ ചാനലുകളായ സൈബർനെറ്റ് ഇന്റർനെറ്റ് ബാങ്കിംഗ് വഴിയോ, എസ്ഐബി മിറർ പ്ലസ് മൊബൈൽ ബാങ്കിംഗ് ആപ്പ് വഴിയോ, ശാഖകൾ വഴിയോ പ്രത്യക്ഷ, പരോക്ഷ നികുതികൾ അടയ്ക്കാൻ സാധിക്കും.
ഈ അംഗീകാരം സൗത്ത് ഇന്ത്യൻ ബാങ്കിനെ സംബന്ധിച്ചിടത്തോളം ഒരു നാഴികക്കല്ലാണെന്നു ബാങ്കിന്റെ എംഡിയും സിഇഒയുമായ മുരളി രാമകൃഷ്ണൻ പറഞ്ഞു. റീട്ടെയിൽ ഉപഭോക്താക്കൾക്കും ചെറുകിട - ഇടത്തരം സ്ഥാപനങ്ങൾക്കും വലിയ കോർപറേറ്റുകൾക്കും സർക്കാരുമായി ബന്ധപ്പെട്ട ബാങ്കിംഗ് ഇടപാടുകളും നികുതി അടയ്ക്കലും മറ്റു റവന്യു പേമെന്റുകളും ഇനി എളുപ്പത്തിൽ നടത്താനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സൗത്ത് ഇന്ത്യൻ ബാങ്കിന്റെ സീനിയർ ജനറൽ മാനേജരും റീട്ടെയിൽ ബാങ്കിംഗ് ഡിപ്പാർട്ട്മെന്റ് കണ്ട്രി ഹെഡുമായ സഞ്ജയ് സിൻഹയും, സിബിഡിടി - സിബിഐസി ഉദ്യോഗസ്ഥരും തമ്മിലാണ് ധാരണാപത്രം ഒപ്പുവച്ചത്.