കൊച്ചി: ഉപഭോക്താക്കളുടെ ജീവിതഘട്ടത്തിനനുസരിച്ച് ഓട്ടോമാറ്റിക്കായി ലൈഫ് കവറില്‍ മാറ്റം നല്കുന്ന നൂതന ടേം ഇന്‍ഷ്വറന്‍സ് പദ്ധതിയായ ഐസിഐസിഐ പ്രൂ ഐ പ്രൊട്ടക്ട് റിട്ടേണ്‍ ഓഫ് പ്രീമിയം ഐസിഐസിഐ പ്രൂഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷ്വറന്‍സ് പുറത്തിറക്കി.
ടേം ഇന്‍ഷ്വറന്‍സ് കാലയളവിനുശേഷവും പോളിസി ഉടമ ജീവിച്ചിരിപ്പുണ്ടെങ്കില്‍ അടച്ച പ്രീമിയത്തിന്റെ 105 ശതമാനം തിരികെ നല്‍കും. കൂടാതെ 64 മാരകരോഗങ്ങള്‍ക്കെതിരേ പരിരക്ഷയും ഈ പദ്ധതി വാഗ്ദാനം ചെയ്യുന്നതായി ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷ്വറന്‍സ് ചീഫ് ഡിസ്ട്രിബ്യൂഷന്‍ ഓഫീസര്‍ അമിത് പാല്‍റ്റ പറഞ്ഞു. ലൈഫ് സ്റ്റേജ് കവര്‍, ലെവല്‍ കവര്‍ എന്നിങ്ങനെ രണ്ടു തരം പോളിസികളാണ് കമ്പനി ലഭ്യമാക്കിയിട്ടുള്ളത്.
ഉപഭോക്താക്കളുടെ ജീവിത ഘട്ടങ്ങളെ അടിസ്ഥാനമാക്കി സം അഷ്വേര്‍ഡ് തുക അല്ലെങ്കില്‍ ലൈഫ് കവര്‍ സ്വയമേവ ക്രമീകരിക്കുന്ന നൂതന ഫീച്ചറാണ് ലൈഫ്സ്റ്റേജ് കവര്‍. ഒരു നിശ്ചിത മരണ ആനുകൂല്യത്തോടൊപ്പം അതിജീവന ആനുകൂല്യവും വാഗ്ദാനം ചെയ്യുന്ന ടേം ഇന്‍ഷ്വറന്‍സ് ആഗ്രഹിക്കുന്നവര്‍ക്ക് അനുയോജ്യമാണ് ലെവല്‍ കവര്‍ പോളിസിയെന്നും അമിത് പാല്‍റ്റ പറഞ്ഞു.