കൊച്ചി: ഏറ്റവും പുതിയ സര്‍ഫേസ് പ്രോ എക്സ് അവതരിപ്പിച്ച് മൈക്രോസോഫ്റ്റ് ഇന്ത്യ. അംഗീകൃത റീസെല്ലര്‍മാര്‍ വഴിയും റിലയന്‍സ് ഡിജിറ്റല്‍ സ്റ്റോര്‍, റിലയൻ്സ് ഡിജിറ്റല്‍ ഡോട്ട് ഇന്‍ എന്നിവ വഴിയാണ് ബില്‍റ്റ് ഇന്‍ വൈഫൈയുള്ള സര്‍ഫേസ് പ്രോ ലഭ്യമാകുക. വിന്‍ഡോസ് 11ന്റെ ഏറ്റവും മികച്ച അനുഭവത്തിനായി രൂപകല്പന ചെയ്തിരിക്കുന്ന പുതിയ മോഡല്‍ 13 ഇഞ്ച് സര്‍ഫേസും ഏറ്റവും കനം കുറഞ്ഞതും ഭാരം കുറഞ്ഞതുമാണ്.
774 ഗ്രാം ഭാരമുള്ള ഇത് ഏറ്റവും കനംകുറഞ്ഞതും ഭാരംകുറഞ്ഞതുമായ പ്രോ ഉപകരണമാണ്. വേഗമേറിയ 8കോര്‍ പെര്‍ഫോമന്‍സ്, കസ്റ്റംബില്റ്റ് മൈക്രോസോഫ്റ്റ് പ്രോസസര്‍, വേഗമേറിയ കണക്റ്റിവിറ്റി, ദൈര്‍ഘ്യമേറിയ ബാറ്ററി ലൈഫ്, ശാന്തമായ പ്രകടനം എന്നിവ വാഗ്ദാനം ചെയ്യുന്നു. ഇതിന്റെ ബില്‍റ്റ്ഇന്‍ 5.0 എംപി ഫ്രണ്ട് ഫേസിംഗ് കാമറയും, 1080 പി എച്ച്ഡി വീഡിയോയും പ്രകാശത്തിനനുസരിച്ച് സ്വയം ക്രമീകരിക്കും. 93,999 രൂപ മുതല്‍ പുതിയ സര്‍ഫേസ് പ്രോ എക്സ് ഇന്ത്യയില്‍ ലഭ്യമാണ്.