കൊച്ചി: ടിടികെ പ്രസ്റ്റീജ് പുതിയ മില്‍ക്ക് ബോയ്ലർ വിപണിയിലിറക്കി. വിസിലിംഗ് സംവിധാനമാണ് ഇതിലെ പ്രധാന സവിശേഷത. പാല് ക്രമാതീതമായി തിളയ്ക്കുന്നില്ലെന്ന് വിസില്‍ ഉറപ്പു വരുത്തുന്നു. മൂന്ന് സൈസുകളില്‍ പുതിയ മില്‍ക്ക് കുക്കര്‍ ലഭിക്കും. ഒരു ലിറ്റര്‍ മോഡലിന് 995 രൂപയാണു വില.