മുംബൈ: ഫ്രഞ്ച് പൗരനായ പിയേർ ഒലിവീ ഗൗരിൻജസിനെ ഐഎംഎഫ് ചീഫ് ഇക്കണോമിസ്റ്റ് ആയി നിയമിച്ചു. ചീഫ് ഇക്കണോമിസ്റ്റായിരുന്ന ഗീതാ ഗോപിനാഥ് ഐഎംഎഫിന്റെ ഫസ്റ്റ് ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടർ ആകുന്ന സാഹചര്യത്തിലാണു നിയമനം. നിലവിൽ, ബെർക്ലിയിലെ യൂണിവേഴ്സിറ്റി ഓഫ് കലിഫോർണിയയിൽ ഫാക്കൽറ്റി ഡയറക്ടറാണു ഗൗരിൻജസ്.