മുംബൈ: ഏഴു ദിവസത്തിനുശേഷം സന്ദേശങ്ങൾ സ്വയം ഡിലീറ്റ് ചെയ്യപ്പെടുന്ന ഡിസപ്പിയറിംഗ് ഫീച്ചർ പരിഷ്കരിച്ച് വാട്സ്ആപ്പ്. ഏഴു ദിവസം എന്ന സമയപരിധിക്കൊപ്പം, 24 മണിക്കൂർ, 90 ദിവസം എന്നീ സമയപരിധികൾകൂടി ഉൾപ്പെടുത്തിയതാണു പരിഷ്കാരങ്ങളിൽ ഒന്ന്. ഇതോടെ, സന്ദേശങ്ങൾ 24 മണിക്കൂറിനു ശേഷമോ, ഏഴു ദിവസത്തിനുശേഷമോ അല്ലെങ്കിൽ 90 ദിവസം കഴിഞ്ഞോ ഡിലീറ്റ് ചെയ്യപ്പെടുന്നവിധം ഉപയോക്താക്കൾക്കു ക്രമീകരിക്കാനാകും.
ഓരോ കോണ്ടാക്ടിലും പ്രത്യേകമായി പ്രവർത്തിക്കുന്നതിനു പകരം എല്ലാ പുതിയ ചാറ്റുകൾക്കും ബാധകമാവുന്ന വിധത്തിൽ ഡിസപ്പിയറിംഗ് ഫീച്ചർ ഉപയോഗിക്കുന്നതിനു സൗകര്യം ഏർപ്പെടുത്തിയതാണു മറ്റൊരു പരിഷ്കാരം.
വാട്സ്ആപ്പ് സെറ്റിംഗ്സ് >> അക്കൗണ്ട് >> പ്രൈവസി >> ഡിഫോൾട്ട് മെസേജ് ടൈമർ എന്ന രീതിയിൽ ഈ ക്രമീകരണം ഉപയോഗിക്കാനാകും.
ഏതെങ്കിലും പ്രത്യേക കോണ്ടാക്ടുമായുള്ള ചാറ്റുകൾക്ക് ഈ ക്രമീകരണം വേണ്ടെങ്കിൽ ആ കോണ്ടാക്ട് സെലക്ട് ചെയ്ത് ഡിസപ്പിയറിംഗ് ഫീച്ചർ ഓഫ് ചെയ്യാവുന്നതാണ്.