കൊച്ചി: ഫോക്സ്വാഗണ് പുതിയ എസ്യുവിഡബ്ല്യു ടിഗ്വാന് വിപണിയിലിറക്കി. 7-സ്പീഡ് ഡിഎസ്ജി 4 മോഷന്‍ ട്രാന്‍സ്മിഷനുമായി ഘടിപ്പിച്ച 2.0 ലിറ്റര്‍ ടിഎസ്ഐ എന്‍ജിനുള്ളതും ഫീച്ചറുകളാല്‍ സമ്പന്നവുമാണ് ടിഗ്വാന്. നാലു വര്‍ഷത്തെ സ്റ്റാന്‍ഡേര്‍ഡ് വാറന്റി, നാലു വര്‍ഷത്തെ റോഡ് സൈഡ് അസിസ്റ്റന്‍സ്, മൂന്നു സൗജന്യ സര്‍വീസ് എന്നിവയുള്‍പ്പെടുന്ന ഫോര്‍ എവര്‍ കെയര്‍ പാക്കേജുമായാണ് പുതിയ ടിഗ്വാന് വരുന്നത്. 31.99 ലക്ഷം രൂപയാണ് (എക്സ്-ഷോറൂം) പ്രാരംഭ വില.