കൊച്ചി: ജര്‍മന്‍ കാര്‍ നിര്‍മാതാക്കളായ ഓഡിയുടെ ഓഡി എ 4 ഇന്ത്യൻ വിപണിയിൽ. 140 കിലോവാട്ട് കരുത്തും 320 എന്‍എം ടോര്‍ക്കും പ്രദാനം ചെയ്യുന്ന 2.0 ലിറ്റര്‍ പെട്രോള്‍ എന്‍ജിനും പുതിയ രൂപകല്പനയുമാണ് പ്രത്യേകത.പ്രീമിയത്തിനു 39,99,000 രൂപയും, പ്രീമിയം പ്ലസിനു 43,69,000 രൂപയുമാണ് എക്സ്ഷോറൂം വില.