ഓരോ നികുതിദായകരെയും സംബന്ധിച്ച് ആദായനികുതി ഡിപ്പാർട്ട്മെന്റിന്റെ കൈവശമുള്ള വിവരങ്ങളുടെ ഒരു സംക്ഷിപ്തരൂപമാണ് ആന്വൽ ഇൻഫർമേഷൻ സ്റ്റേറ്റ്മെന്റ്. നികുതിദായകന്റെ ഓരോ വർഷത്തിലെയും എല്ലാ സാന്പത്തിക ഇടപാടുകളും ഇതിൽനിന്നു വെളിപ്പെടുന്നതാണ്. മുകളിൽ സൂചിപ്പിച്ച ആന്വൽ ഇൻഫർമേഷൻ സ്റ്റേറ്റ്മെന്റിൽ (ചുരുക്കത്തിൽ എഐഎസ്) നികുതിദായകനു വിവിധങ്ങളായ സ്രോതസുകളിൽനിന്ന് ലഭിച്ചിട്ടുള്ള എല്ലാ വരുമാനങ്ങളും ശന്പളവും പലിശയും ഓഹരിവ്യാപാരത്തിലൂടെ ലഭിക്കുന്ന വരുമാനവും മ്യൂച്വൽ ഫണ്ടിൽ നിന്നു ലഭിക്കുന്ന ഡിവിഡന്റും എല്ലാം ഉൾപ്പെടുത്തിയിട്ടുണ്ടാവും. സ്രോതസിൽ പിടിച്ച നികുതിയും നികുതിയുടെ റീഫണ്ട് തുകയും ഇതിലുണ്ട്.
എഐഎസ് രണ്ടു ഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. പാർട്ട് എയും പാർട്ട് ബിയും ആയാണ് അത്. പാർട്ട് എയിൽ നികുതിദായകനെ സംബന്ധിച്ചുള്ള പൊതുവായ വിവരങ്ങൾ ആണുള്ളത്. നികുതിദായകന്റെ പാൻ, ആധാർ നന്പർ, പേര്, ജനനതീയതി, മൊബൈൽ നന്പർ, ഇമെയിൽ ഐഡി, അഡ്രസ് മുതലായവയാണ് പാർട്ട് എയിൽ വിവരിച്ചിരിക്കുന്നത്. പാർട്ട് ബിയിലാണ് സ്രോതസിലുള്ള നികുതിയെപ്പറ്റിയും ഇടപാടുകളെപ്പറ്റിയും നികുതിയുടെ റീഫണ്ടിനെപ്പറ്റിയും ഒക്കെ വിവരിച്ചിരിക്കുന്നത്.
ആന്വൽ ഇൻഫർമേഷൻ സ്റ്റേറ്റ്മെന്റിൽനിന്നും ലഭിക്കുന്ന വിവരങ്ങൾ പൂർണമായും കുറ്റമറ്റതാണ് എന്ന് ആദായനികുതിവകുപ്പ് അഭിപ്രായപ്പെടുന്നില്ല. നികുതിവകുപ്പ് 2021 നവംബർ ഒന്നിന് ഇറക്കിയ പത്രക്കുറിപ്പ് അനുസരിച്ച് പ്രസ്തുത സ്റ്റേറ്റ്മെന്റിൽ എന്തെങ്കിലും തെറ്റുകൾ കടന്നുകൂടിയിട്ടുണ്ടെങ്കിൽ അതു പരിശോധിച്ച് കണ്ടുപിടിച്ച് തിരുത്തിക്കേണ്ട ചുമതല നികുതിദായകന്റെ പക്കലാണ്.
എന്തെങ്കിലും തെറ്റുകണ്ടുപിടിച്ചാൽ ആദ്യംതന്നെ അതു നികുതിവകുപ്പിനെ അറിയിക്കേണ്ടതുണ്ട്. അങ്ങനെയുള്ള തെറ്റുകൾ ഡിപ്പാർട്ട്മെന്റിനെ നികുതിദായകൻ അറിയിച്ചിട്ടില്ലെങ്കിൽ എഐഎസിൽ ഉള്ള വിവരങ്ങൾ എല്ലാം ശരിയാണെന്ന് ആദായനികുതി വകുപ്പ് കണക്കാക്കുകയും വ്യത്യാസമുണ്ടെങ്കിൽ അതനുസരിച്ച് ഫയൽ ചെയ്യപ്പെടുന്ന റിട്ടേണുകളുടെമേൽ നോട്ടീസുകൾ അയയ്ക്കുകയും ചെയ്യുന്നതാണ്. പക്ഷെ ഈ പത്രക്കുറിപ്പ് ഇറക്കിയിരിക്കുന്നത് 2021 നവംബർ മാസം ഒന്നാം തീയതിയാണ്. അതിനു മുന്പ് ഫയൽ ചെയ്യപ്പെട്ട റിട്ടേണുകളുടെ മേൽ ന്യായമായും മിസ്മാച്ചിനുള്ള നോട്ടീസ് പ്രതീക്ഷിക്കാം.
മുൻകാലങ്ങളിൽ നികുതിദായകൻ ആശ്രയിച്ചുവന്നിരുന്ന ഫോം നന്പർ 26 എഎസിലുള്ളതിനേക്കാൾ സാന്പത്തികവിവരങ്ങൾ എഐഎസിൽ ഉള്ളതായി കാണുന്നുണ്ട്. 26 എഎസിൽ സാധാരണഗതിയിൽ ടിഡിഎസ് സ്റ്റേറ്റ്മെന്റിൽ ഉള്ള വിവരങ്ങൾ ആണ് കൂടുതലായും കണ്ടിരുന്നത്. കൂടുതലായി എഐആർലെയും വിവരങ്ങൾ അതിൽ ഉൾപ്പെടുമായിരുന്നു. ഉദാഹരണമായി പറഞ്ഞാൽ സേവിംഗ്സ് ബാങ്കിൽനിന്നു ലഭിക്കുന്ന പലിശയ്ക്ക് സ്രോതസിൽ നികുതി ഈടാക്കാറില്ലായിരുന്നു. അതിനാൽ അത് ഫോം നന്പർ 26 എഎസിൽ ലഭിച്ചിരുന്നില്ല.
എന്നാൽ, സേവിംഗ്സ് ബാങ്കിൽനിന്നു ലഭിക്കുന്ന പലിശ ആന്വൽ ഇൻഫർമേഷൻ സ്റ്റേറ്റ്മെന്റിൽ ലഭ്യമാണ്. റിട്ടേണ് ഫയൽ ചെയ്യുന്ന സമയത്ത് എല്ലാവിധ വരുമാനങ്ങളും നികുതിദായകന്റെഓർമയിൽ വരുന്നതിനും അങ്ങനെ തെറ്റില്ലാതെ പൂർണമായ റിട്ടേണുകൾ സമർപ്പിക്കാനും ഇത് അവസരമൊരുക്കും.
എഐഎസിനൊപ്പം ടിഐഎസും
ടിഐഎസ് എന്നുപറഞ്ഞാൽ ടാക്സ് പേയർ ഇൻഫർമേഷൻ സമ്മറി എന്നാണ്.
അതായത് എഐഎസിലുള്ള ഡേറ്റാകൾ ഒന്നു ലളിതമാക്കി ടിഐഎസിൽ ലഭിക്കും.
എഐഎസിൽ ഒരു തെറ്റു സംഭവിച്ചാൽ അതു നികുതിദായകൻ ഡിപ്പാർട്ട്മെന്റിന്റെ ശ്രദ്ധയിൽപ്പെടുത്തേണ്ടതും അതു കറക്ട് ചെയ്ത് ഓട്ടോമാറ്റിക് ആയി ടിഐഎസിൽ ചേർക്കുന്നതും ആണ്. ടിഐഎസിലുള്ള വിവരങ്ങൾ ഉപയോഗിച്ചായിരിക്കും റിട്ടേണുകൾ പ്രീഫിൽ ചെയ്തു ലഭിക്കുക.
നികുതിലോകം / ബേബി ജോസഫ്, ചാർട്ടേഡ് അക്കൗണ്ടന്റ്