കൊച്ചി: ഭീമ ജ്വല്ലേഴ്സിന്റെ 97-ാം വാര്‍ഷികത്തോടനുബന്ധിച്ച് ഏര്‍പ്പെടുത്തിയ ഭീമ സൂപ്പര്‍ സര്‍പ്രൈസ് ബംപര്‍ നറുക്കെടുപ്പിലെ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. ഭീമ ഷോറൂമുകളിലൂടെ 10 റെനോ കൈഗര്‍ കാറുകളും 21 ഹീറോ പ്ലെഷര്‍ സ്കൂട്ടറുകളും ഒരു കിലോ സ്വര്‍ണവുമാണ് സമ്മാനമായി നല്‍കിയത്.
ഭീമയുടെ എറണാകുളം ഷോറൂമില്‍ നടന്ന സമ്മാനദാന ചടങ്ങില്‍ റെനോ കൈഗര്‍ കാര്‍ കെ.എസ്. സ്റ്റെല്മയ്ക്കും ഹീറോ പ്ലെഷര്‍ സ്കൂട്ടറുകള് അന്‍സല്‍ സേവ്യര്‍, മേരി തോമസ് എന്നിവര്‍ക്കും സമ്മാനിച്ചു.
ഒക്ടോബര്‍ 15 മുതല്‍ നവംബര്‍ 14 വരെ ആകര്‍ഷകങ്ങളായ ഓഫറുകളാണ് ഉപഭോക്താക്കള്‍ക്ക് ഭീമ നല്‍കിയത്. ഓരോ പര്‍ച്ചേസിനും ഉറപ്പായ സമ്മാനങ്ങളും ഗിഫ്റ്റ് കൂപ്പണുകളും, നറുക്കെടുപ്പിലൂടെ സ്വര്‍ണനാണയങ്ങളും ഉപഭോക്താക്കള്‍ക്ക് നല്‍കിയിരുന്നു.
എല്ലാ വര്‍ഷത്തേയുംപോലെ ഈ വര്‍ഷവും മികച്ച പ്രതികരണമാണ് ഉപഭോക്താക്കളില്‍നിന്ന് ലഭിച്ചതെന്ന് ഭീമാ ജൂവല്‍സ് ചെയര്മാന് ബി. ബിന്ദു മാധവ് അറിയിച്ചു.