കൊച്ചി: ഡിജിറ്റല്‍ പേയ്മെന്റിലെ ആഗോള മുന്‍നിരയിലുള്ള വിസയുമായി സഹകരിച്ച് രാജ്യത്തെ ആദ്യത്തെ സ്റ്റാന്‍ഡ് എലോണ്‍ മെറ്റല്‍ ഡെബിറ്റ് കാര്‍ഡ് ‘ഫസ്റ്റ് പ്രൈവറ്റ് ഇന്‍ഫിനിറ്റ് ’ ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് അവതരിപ്പിച്ചു. പ്രീമിയം സേവിംഗ്സും സമ്പത്തും വാഗ്ദാനം ചെയ്യുന്ന ബാങ്കിന്റെ ഫസ്റ്റ് പ്രൈവറ്റ് പ്രോഗ്രാമിന്റെ ഭാഗമായാണ് ഉപഭോക്താക്കള്‍ക്കായി പ്രത്യേകം രൂപകല്പന ചെയ്ത ആജീവനാന്ത സൗജന്യ കാര്‍ഡ് ഫസ്റ്റ് പ്രൈവറ്റ് ഇന്‍ഫിനിറ്റ് ലഭ്യമാക്കുന്നത്.