മുംബൈ: വോഡാഫോണ്‍ ഐഡിയ, എയർടെൽ എന്നീ കന്പനികൾക്കു പിന്നാലെ പ്രീപെയ്ഡ് നിരക്കുകൾ കൂട്ടി റിലയൻസ് ജിയോയും.
വിവിധ പ്ലാനുകളിൽ 20 ശതമാനത്തോളം വർധനയാണ് കന്പനി പ്രഖ്യാപിച്ചിരിക്കുന്നത്. ഡിസംബർ ഒന്നു മുതൽ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വരും. ഇതോടെ, 75 രൂപയുടെ നിലവിലെ പ്ലാനിന് 91 രൂപയാകും. 129 രൂപയുടെ പ്ലാനിന് 155രൂപ , 399 രൂപയുടെ പ്ലാനിന് 479 രൂപ, 1299 രൂപയുടെ പ്ലാനിന് 1559 രൂപ, 2399 രൂപയുടെ പ്ലാനിന് 2879 രൂപ എന്നിങ്ങനെയാണ് പുതിയ നിരക്കുകൾ.
ഇതിനു പുറമേ ആറു ജിബി നല്കുന്ന, നിലവിലെ 51 രൂപയുടെ ടോപ്പ് അപ്പിനു 61 രൂപയായും 101 രൂപയുടെ ഡേറ്റാ ടോപ്പ് അപ്പിന് 121 രൂപയായും വർധനയുണ്ട്. 50 ജിബി നൽകുന്ന 251 രൂപയുടെ ടോപ്പപ്പിന് 301 രൂപയായും വർധി പ്പിച്ചു.