മുംബൈ:റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി തന്റെ ബിസിനസ് സാമ്രാജ്യത്തിന്റെ നിയന്ത്രണത്തിനായി ട്രസ്റ്റ് രൂപീകരിക്കനൊരുങ്ങുന്നതായി റിപ്പോർട്ട്.
ഭാവിയിൽ അവകാശ തർക്കങ്ങളും വിവാദങ്ങളുമുണ്ടാകാതെ തന്റെ കന്പനികളുടെയും സ്വത്തുവകകളുടെ കൈമാറ്റം നടത്താനാണ് ഏഷ്യയിലെ ഏറ്റവും വലിയ സന്പന്നന്റെ നീക്കം.
മുകേഷിന്റെ ഭാര്യ നിത, മക്കളായ ഇഷ, ആനന്ദ്, ആകാശ് എന്നിവരും ഏതാനും ചില വിശ്വസ്തരും ഉൾപ്പെടുന്നതാകും ട്രസ്റ്റ്. ഇതിന്റെ ദൈനംദിന പ്രവർത്തനങ്ങളും മറ്റും പ്രഫഷണൽ കന്പനിവഴിയാകും നടപ്പാക്കുകയെന്നും റിപ്പോർട്ടുകളിൽ പറയുന്നു.
ധീരുഭായ് അംബാനിയുടെ മരണത്തെത്തുടർന്ന് മുകേഷ് അംബാനിയും സഹോദരൻ അനിൽ അംബാനിയും തമ്മിലുണ്ടായ സ്വത്തുതർക്കങ്ങളും കേസുകളും അടുത്ത കാലം വരെ വിവാദമായിരുന്നു. ഇത്തരത്തിലൊരു അവകാശ തർക്കം ഭാവിയിൽ തന്റെ മക്കൾക്കിടയിലുണ്ടാകുന്നത് ഒഴിവാക്കാനാണു മുകേഷിന്റെ ശ്രമം.
തർക്കരഹിതമായി പിന്തുടർച്ചാവകാശം നടപ്പിലാക്കാനായി ലോകത്തിലെ മറ്റു പല ബിസിനസ് സാമ്രാജ്യങ്ങളുടെയും സ്വത്തു പിന്തുടർച്ചാ രീതികൾ ദീർഘനാളുകളായി പഠിച്ചശേഷമാണ് അംബാനി പുതിയ തീരുമാനത്തിലെത്തിയതെന്നാണു വിവരം.
വാൾമാർട്ടിന്റെ സാരഥികളായ വാൾട്ടണ്‍ കുടുംബത്തിന്റെ സ്വത്തു പിന്തുടർച്ചാ രീതിയാണ് ഇതിനായി അംബാനി മാതൃകയാക്കുന്നത്.
തന്റെ മൂന്നു മക്കൾ ഉൾപ്പെടുന്ന, റിലയൻസിന്റെ ഭാവി നേതൃത്വം കന്പനിയെ കൂടുതൽ ഉയരങ്ങളിലെത്തിക്കുമെന്നു തനിക്കുറപ്പുണ്ടെന്ന് അടുത്തിടെ നടന്ന വർഷിക പൊതുസമ്മേളനത്തിൽ മുകേഷ് അംബാനി പറഞ്ഞിരുന്നു.