തിരുവനന്തപുരം: ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി ദേശീയ ഊർജസംരക്ഷണദിനവുമായി ബന്ധപ്പെട്ട് ഊർജസംരക്ഷണ ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കാൻ എനർജി മാനേജ്മെന്റ് സെന്റർ അപേക്ഷകൾ ക്ഷണിച്ചു.
സർക്കാർ ഓഫീസുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, വ്യവസായങ്ങൾ, റസിഡന്റ്സ് അസോസിയേഷനുകൾ, സർക്കാരിതര സംഘടനകൾ, വിദ്യാദ്യാസ സ്ഥാപനങ്ങൾ, ബിഇഇ സർട്ടിഫൈഡ് എനർജി ഓഡിറ്റർമാർ, ഇഎംസി എംപാനൽഡ് ഓഡിറ്റർമാർ എന്നിവരിൽ നിന്നാണ് അപേക്ഷകൾ സ്വീകരിക്കുന്നത്.
പരിപാടികൾ സംഘടിപ്പിക്കുന്നതിന് ഇഎംസി സാമ്പത്തിക സഹായം നൽകും. വൈദ്യുതി വാഹനവും വൈദ്യുതി ഉപയോഗിച്ചുള്ള പാചകവും പ്രോത്സാഹിപ്പിക്കുന്ന ഗോ ഇലക്ട്രിക് എന്ന ആശയം മുൻനിർത്തിയാണ് പരിപാടികൾ സംഘടിപ്പിക്കേണ്ടത്. കൂടുതൽ വിവരങ്ങൾക്ക് www.keralaenergy.gov.in