+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പുതുക്കിയ ജിഎസ്ടി നിരക്ക് വിജ്ഞാപനം ചെയ്തു : വ​സ്ത്രങ്ങൾക്കും പാദരക്ഷകൾക്കും വി​ല​ കൂ​ടും

മും​​​​ബൈ: തു​​​​ണി​​​​ത്ത​​​​ര​​​​ങ്ങ​​​​ളു​​​ടെ​​​യും വ​​​​സ്ത്ര​​​​ങ്ങ​​​​ളു​​​ടെ​​​യും പാ​​​ദ​​​ര​​​ക്ഷ​​​ക​​​ളു​​​ടെ​​​യും ജി​​​​എ​​​​സ്ടി 12 ശ​​​ത​​​മാനമാ​​​യി വ​​​ർ​​​ധി​​​പ്പി​​​ച്ചു​​​കൊ​
പുതുക്കിയ ജിഎസ്ടി നിരക്ക് വിജ്ഞാപനം ചെയ്തു : വ​സ്ത്രങ്ങൾക്കും   പാദരക്ഷകൾക്കും വി​ല​ കൂ​ടും
മും​​​​ബൈ: തു​​​​ണി​​​​ത്ത​​​​ര​​​​ങ്ങ​​​​ളു​​​ടെ​​​യും വ​​​​സ്ത്ര​​​​ങ്ങ​​​​ളു​​​ടെ​​​യും പാ​​​ദ​​​ര​​​ക്ഷ​​​ക​​​ളു​​​ടെ​​​യും ജി​​​​എ​​​​സ്ടി 12 ശ​​​ത​​​മാനമാ​​​യി വ​​​ർ​​​ധി​​​പ്പി​​​ച്ചു​​​കൊ​​​ണ്ടു​​​ള്ള ഉ​​​ത്ത​​​ര​​​വ് കേ​​​​ന്ദ്ര​​​​പ​​​​രോ​​​​ക്ഷ നി​​​​കു​​​​തി ബോ​​​​ർ​​​​ഡ് (സി​​​​ബി​​​​ഐ​​​സി) വി​​​ജ്ഞാ​​​പ​​​നം ചെ​​​യ്തു.

പു​​​തി​​​യ നി​​​ര​​​ക്ക് അ​​​​ടു​​​​ത്ത​​​​വ​​​​ർ​​​​ഷം ജ​​​​നു​​​​വ​​​​രി​​യി​​ലാ​​ണു പ്രാ​​​​ബ​​​​ല്യ​​​​ത്തി​​​​ൽ വ​​​രി​​​ക. ഇ​​​തോ​​​ടെ പാ​​​ദ​​​ര​​​ക്ഷ​​​ക​​​ളു​​​ടെ​​​യും വ​​​സ്ത്ര​​​ങ്ങ​​​ളു​​​ടെ​​​യും വി​​​ല ഉ‍യ​​​രും.

അ​​​​തേ​​​​സ​​​​മ​​​​യം സി​​​​ന്ത​​​​റ്റി​​​​ക് ഫൈ​​​​ബ​​​​റു​​​​ക​​​​ൾ, പ്ര​​​ത്യേ​​​ക​​​യി​​​നം നൂ​​​ലി​​​ഴ​​​ക​​​ൾ തു​​​ട​​​ങ്ങി​​​യ​​​വ​​​യു​​​ടെ ജി​​​എ​​​സ്ടി 18 ശ​​​ത​​​മാ​​​ന​​​ത്തി​​​ൽ​​​നി​​​ന്ന് 12 ശ​​​ത​​​മാ​​​ന​​​മാ​​​ക്കി.

തു​​​​ണി​​​​ത്ത​​​​ര​​​​ങ്ങ​​​​ളു​​​​ടെ​​​​യും ചെ​​​​രു​​​​പ്പു​​​​ക​​​​ളു​​​​ടെ​​​​യും നി​​​​കു​​​​തി നി​​​​ര​​​​ക്ക് ഏ​​​​കീ​​​​ക​​​​രി​​​ക്കു​​​മെ​​ന്നു സെ​​​പ്റ്റം​​​ബ​​​റി​​​ലെ ജി​​​​എ​​​​സ്ടി കൗ​​​​ണ്‍​സി​​​​ൽ യോ​​​​ഗം അ​​​​റി​​​​യി​​​​ച്ചി​​​​രു​​​​ന്നു.

നി​​​​ല​​​​വി​​​​ൽ 1000 രൂ​​​​പ​​​​വ​​​​രെ​​​​യു​​​​ള്ള വ​​​​സ്ത്ര​​​​ങ്ങ​​​​ൾ​​​​ക്കും 1000 രൂ​​​​പ​​​​വ​​​​രെ​​​​യു​​​​ള്ള ഒ​​​​രു ജോ​​​​ഡി പാ​​​​ദ​​​​ര​​​​ക്ഷ​​​​ക​​​​ൾ​​​​ക്കും അ​​​​ഞ്ചു ശ​​​​ത​​​​മാ​​​​ന​​​​മാ​​​ണു ജി​​​​എ​​​​സ്ടി.