കോഴിക്കോട്: തിയറ്ററുകളില്‍ അമ്പതു ശതമാനം ആളുകളെ മാത്രമേ പ്രവേശിപ്പിക്കാവൂ എന്ന സര്‍ക്കാര്‍ നിര്‍ദേശം ഒരു വിഭാഗം തിയറ്റര്‍ ഉടമകള്‍ കാറ്റില്‍ പറത്തിയതോടെ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ വീണ്ടുവിചാരത്തിനൊരുങ്ങുന്നു.
നിലവിലെ സാഹചര്യത്തില്‍ നിര്‍മാതാക്കളും തിയറ്റര്‍ ഉടമകളും തമ്മില്‍ ഏറ്റുമുട്ടുന്ന സാഹചര്യമാണുള്ളത്.
നിലവില്‍ തിയറ്ററുകളില്‍ ഓടിക്കൊണ്ടിരിക്കുന്ന കുറുപ്പ് എന്ന സിനിമയ്ക്കുള്‍പ്പെടെ അമ്പത് ശതമാനത്തില്‍ കൂടുതല്‍ ആളുകളെ തിയറ്ററില്‍ പ്രവേശിപ്പിക്കുന്നുണ്ടെന്നു തിയറ്റര്‍ ഉടമകളുടെ സംഘടനയ്ക്കു പരാതി ലഭിച്ചു.
അതേസമയം, ഇതു ദിനം പ്രതിയുള്ള കളക്ഷന്‍ റിപ്പോര്‍ട്ടില്‍ കാണിക്കുന്നുമില്ല. ഇതേതുടര്‍ന്ന് തിയറ്ററുകളില്‍ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഓരോ ഷോ കഴിയുമ്പോഴും കളക്ഷന്‍ ഡീറ്റയില്‍സ് അയച്ചുകൊടുക്കണമെന്ന ആവശ്യവും വിതരണക്കാരും നിര്‍മാതാക്കളും ആവശ്യപ്പെട്ടിട്ടുണ്ട്.
കൂടുതല്‍ പേര് സിനിമ കാണുകയും അമ്പത് ശതമാനം ആളുകളുടെ മാത്രം കളക്ഷന്‍ ഷെയര്‍ നിര്‍മാതാവിനു ലഭിക്കുകയും ചെയ്യുന്ന അവസ്ഥയാണുള്ളത്.
ഇതേത്തുടര്‍ന്നാണ് അമ്പത് ശതമാനം പ്രവേശനം എന്നത് മാറ്റി ചിന്തിക്കണമെന്ന ആവശ്യം ഉയരുന്നത്.
ഇല്ലെങ്കില്‍ നിര്‍മാതാക്കള്‍ക്ക് കനത്ത നഷ്ടമുണ്ടാകുമെന്നും ഇവര്‍ പറയുന്നു.
നിലവില്‍ മരക്കാര്‍ ഉള്‍പ്പെടെയുള്ള ബിഗ് ബജറ്റ് ചിത്രങ്ങളും സുരേഷ് ഗോപി ചിത്രം കാവലും തിയറ്ററില്‍ എത്താനിരിക്കുകയാണ്.