കൊച്ചി: പെട്രോള്‍-ഡീസല്‍ വിലവര്‍ധന നിയന്ത്രിക്കാന്‍ ഇവ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചൂ.
കേരള പ്രദേശ് ഗാന്ധിദര്‍ശന്‍ വേദിയാണ് ഹൈക്കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി നല്‍കിയത്. വിവിധ സംസ്ഥാന സര്‍ക്കാരുകള്‍ പല നിരക്കില്‍ നികുതി ഈടാക്കുന്നതിനാല്‍ രാജ്യത്ത് ഇന്ധനവില പലതാണെന്നും ഇത് ഏകീകരിക്കണമെന്നും ഹര്‍ജിയില്‍ പറയുന്നു.
ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തിയാല്‍ ഇന്ധനവില ഏകോപിപ്പിക്കാനാവും. ഇതിനായി നേരത്തെ ഹൈക്കോടതിയെ സമീപിച്ചപ്പോള്‍ ജിഎസ്ടി കൗണ്‍സിലിനു ഹര്‍ജിക്കാര്‍ നല്കിയ നിവേദനം കേന്ദ്ര സര്‍ക്കാരിനു കൈമാറാനും തുടര്‍ന്ന് ആറാഴ്ചയ്ക്കകം തീരുമാനമെടുക്കാനും നിര്‍ദ്ദേശിച്ചിരുന്നു.
ഇതു പരിഗണിച്ച ജിഎസ്ടി കൗണ്‍സില്‍ പെട്രോളും ഡീസലും ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തേണ്ടെന്നാണ് തീരുമാനിച്ചത്. പെട്രോളും ഡീസലും ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തണമെന്ന് ശിപാര്‍ശ ചെയ്യാന്‍ നയതീരുമാനം എടുത്തിട്ടില്ലെന്ന് സംസ്ഥാന സര്‍ക്കാരും വ്യക്തമാക്കി. തുടര്‍ന്നാണ് ഹര്‍ജിക്കാര്‍ വീണ്ടും ഹൈക്കോടതിയിലെത്തിയത്.