കോവിഡിന്റെ വരവോടെ ലോകമാകെയുണ്ടായ സെമികൺഡക്ടർ ചിപ്പുകളുടെ ദൗർലഭ്യം വ്യാവസായിക രംഗത്ത് വലിയ പ്രതിസന്ധിയാകുന്നു. കൽക്കരി കിട്ടാനില്ലാതെ ചൈന, തായ്വാൻ, ഇന്ത്യ തുടങ്ങിയ രാജ്യങ്ങൾ വലിയ ബുദ്ധിമുട്ടനുഭവിക്കുന്നതിനിടെയാണു ചിപ്പ് പ്രതിസന്ധിയും ആഗോളതലത്തിൽ വെല്ലുവിളി സൃഷ്ടിക്കുന്നത്.
5ജി ഉപകരണങ്ങളുടെ ഉത്പാദനം കൂടിയപ്പോൾത്തന്നെ ഡിമാൻഡ് ഏറിയ ചിപ്പുകൾ, കോവിഡിനെത്തുടർന്ന് ചരക്കുനീക്കം മുടങ്ങിയതോടെ തീർത്തും ദുർലഭമാവുകയായിരുന്നു.
വാഹനനിർമാണം കട്ടപ്പുറത്ത്
ആഗോളതലത്തിൽ 30ലേറെ വാഹനനിർമാണ കന്പനികൾ ചിപ്പ് ദൗർലഭ്യത്തെത്തുടർന്ന് ഉത്പാദനം നിർത്തിവച്ചതായാണു റിപ്പോർട്ട്. ആധുനിക കാറുകളിൽ ശരാശരി 1500 ഓളം ചിപ്പുകളാണ് ആവശ്യമായിട്ടുള്ളത്. ചില കാറുകളിൽ 3000 എണ്ണംവരെ ഉപയോഗിക്കുന്നു. ലോകമെന്പാടുമായി ഉത്പാദിപ്പിക്കപ്പെടുന്ന ചിപ്പുകളുടെ 15ശതമാനവും വാഹന നിർമാണ മേഖലയിലേക്കാണു പോകുന്നതും.
നിസാൻ, ടിവിഎസ്, റെനോ, ടൊയോട്ട തുടങ്ങിയ കന്പനികൾ ചിപ്പ് ദൗർലഭ്യത്തെത്തുടർന്ന് ഉത്പാദനം കുറയ്ക്കുകയാണെന്നു പ്രഖ്യാപിച്ചുകഴിഞ്ഞു. ഉത്പാദനച്ചെലവേറിയതോടെ പല വാഹനനിർമാതാക്കളും ഇതിനോടകംതന്നെ വാഹനവില വർധിപ്പിക്കുകയും ചെയ്തു.
ഉത്സവസീസൺ ആയതിനാൽ രാജ്യത്ത് കാറുകൾക്കുംമറ്റും വലിയ ഡിമാൻഡുണ്ടായിരിക്കെയാണു വാഹനങ്ങൾ ഓർഡറിനനുസരിച്ച് നിർമിക്കാനാവാതെ കന്പനികൾ ബുദ്ധിമുട്ടുന്നത്.
ഓർഡർ ചെയ്ത പല ജനപ്രിയ മോഡലുകളും വീട്ടിലെത്താൻ ഉപയോക്താവിന് ഒരു വർഷത്തോളം കാത്തിരിക്കേണ്ടിവരുന്നു.
സ്മാർട്ട്ഫോണ് നിർമാണരംഗവും പ്രതിസന്ധിയിലാണ്. പല പുതിയ ഫോണ് മോഡലുകളും കിട്ടാനില്ലാത്ത അവസ്ഥയാണുള്ളത്. ചിപ്പുകൾ സംഘടിപ്പിക്കാൻ വലിയ തുക മുടക്കേണ്ടിവരുന്നതിനാൽ വില കൂട്ടുമെന്നു സ്മാർട്ട്ഫോണ് നിർമാതാക്കളിൽ പലരും പ്രഖ്യാപിച്ചുകഴിഞ്ഞു.
വീഡിയോ ഗെയിം, കണ്സ്യൂമർ ഇലക്ട്രോണിക്സ് തുടങ്ങിയ രംഗങ്ങളെല്ലാംതന്നെ ഉത്പാദന പ്രക്രിയ പൂർത്തിയാക്കാനാകാതെ വിഷമിക്കുകയാണ്.
അതിനിടെ ചിപ്പ് പ്രതിസന്ധി 2023 വരെ തുടരുമെന്ന് ഇന്റെൽ സിഇഒ പാറ്റ് ഗെൽസിങ്കർ അറിയിച്ചു. പ്രശ്നം അടുത്തവർഷം മുഴുവനുണ്ടാകുമെന്ന് മറ്റൊരു ചിപ്പ് നിർമാണക്കന്പനിയായ എഎംഡിയും നേരത്തെ അറിയിച്ചിരുന്നു.
വേഗമറ്റ് ജീവൻ രക്ഷാ ഉപകരണ നിർമാണവും
ചിപ്പുകൾ ഉപയോഗിച്ചുള്ള വെന്റിലേറ്ററുകൾ, പേസ്മേക്കറുകൾ, ഇമേജിംഗ് മെഷീനുകൾ തുടങ്ങിയ ജീവൻരക്ഷാ ഉപകരണങ്ങളുടെ ഉത്പാദനവും ഏറെക്കുറെ നിലച്ചിരിക്കുകയാണ്. ഈ വർഷം അവസാനത്തോടെ വിപണിയിൽ ഈ ഉപകരണങ്ങളുടെയും ദൗർലഭ്യം അനുഭവപ്പെടുമെന്നാണു വിദഗ്ധരുടെ വിലയിരുത്തൽ. ഉത്പാദനചെലവ് ഏറിയതിനാൽ ലഭ്യമായ ഉപകരണങ്ങൾക്ക് 20 ശതമാനം വരെ വിലവർധനയുണ്ടാകുമെന്നും മെഡ്-ടെക് കന്പനികൾ പറയുന്നു.
അലക്സ് ചാക്കോ