മുംബൈ: ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സ്മാർട്ട്ഫോണ് വിപണിയായ ഇന്ത്യയിൽ സൈബർ തട്ടിപ്പുകൾ ഏറുന്നതായി റിപ്പോർട്ട്. സാങ്കേതിക സഹായം നൽകാനെന്ന വ്യാജേന ഉപയോക്താക്കളെ സമീപിച്ചശേഷം പണവും വിവരങ്ങളും ചോർത്തുന്ന തട്ടിപ്പുകളാണു രാജ്യത്ത് വർധിക്കുന്നത്.
2020 ജനുവരി മുതൽ മേയ് 2021 വരെയുള്ള കാലയളവിൽ രാജ്യത്തെ സൈബർ ക്രമക്കേട് തോത് 69 ശതമാനം വർധിച്ചതായി മൈക്രോസോഫ്റ്റ് ഗ്ലോബൽ ടെക് സപ്പോർട്ട് റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ടിൽ പഠനവിധേയമാക്കിയവരിൽ പകുതിപ്പേരും തട്ടിപ്പുകൾക്ക് വിധേയരായിട്ടുണ്ടെന്നും 31 ശതമാനം പേരുടെ പണം നഷ്ടമായതായും കണ്ടെത്തി.
കഴിഞ്ഞ 12 മാസത്തിനിടെ രാജ്യത്തെ 10 ഉപയോക്താക്കളിൽ ഏഴു പേരെ സൈബർ തട്ടിപ്പുകാർ ലക്ഷ്യം വച്ചുവന്നും മൈക്രോസോഫ്റ്റ് അറിയിച്ചു.
വേണം, ജാഗ്രത
കന്പനികളും മറ്റ് സേവനദാതാക്കളും സാധാരണയായി ഉപയോക്താക്കൾ ആവശ്യപ്പെടാതെ സാങ്കേതിക സഹായം ഫോണിലൂടെയോ ഇ- മെയിലൂടെയോ നല്കാറില്ല. അതിനാൽത്തന്നെ അജ്ഞാതമായ ഉറവിടങ്ങളിൽനിന്നു സാങ്കേതിക സഹായം വാഗ്ദാനം ചെയ്തുള്ള കോളുകളും മറ്റും ജാഗ്രതയോടെ സമീപിക്കുക.
സമ്മാനങ്ങളും ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്തുള്ള സന്ദേശങ്ങളിലുള്ള ലിങ്കുകളിൽ ക്ലിക്ക് ചെയ്യാതിരിക്കുക.
അംഗീകൃത ആപ്പ് സ്റ്റോറുകളിൽനിന്നുളള ആപ്പുകൾ മാത്രം ഇൻസ്റ്റാൾ ചെയ്യുക. ഇ- മെയിൽ ലിങ്കുകളിലൂടെയും മറ്റുമുള്ള സോഫ്റ്റ്വേറുകൾ ഒഴിവാക്കുക. അപ്ഡേറ്റ് ചെയ്യുന്പോൾ പ്രവർത്തനരഹിതമാകുന്ന ആപ്പുകളും ഇൻസ്റ്റാൾ ചെയ്യാതിരിക്കുക.
പാസ്വേർഡ്, ആധാർ നന്പർ, തുടങ്ങിയ വ്യക്തിവിവരങ്ങൾ സ്വകാര്യമായി സൂക്ഷിക്കുക. ബാങ്കിൽനിന്നാണെന്ന വ്യാജേന വിളിച്ച് അക്കൗണ്ട് വിവരങ്ങളും മറ്റും കൈക്കലാക്കിയുള്ള തട്ടിപ്പുകൾ നമ്മുടെ നാട്ടിലും സാധാരണയായിക്കഴിഞ്ഞു.