മുംബൈ: നവരാത്രി മുതൽ ദീപാവലി വരെ നീളുന്ന ഉത്സവ സീസണിന്റെ ഭാഗമായുള്ള ഷോപ്പിംഗ് ഉത്സവത്തിൽ നേട്ടം കൊയ്ത് ഇ-കൊമേഴ്സ് കന്പനികൾ. നിലവിലെ പ്രവണത തുടർന്നാൽ രാജ്യത്തെ ഇ- കൊമേഴ്സ രംഗത്ത് ഇക്കുറി മൊത്തം 1400 കോടി ഡോളറിന്റെ വില്പനയുണ്ടാകുമെന്നാണ് വിലയിരുത്തൽ.
മുൻവർഷത്തെ അപേക്ഷിച്ച് ഇത്തവണ ഓൺലൈൻ വിൽപനയിൽ 32 മുതൽ 68 ശതമാനംവരെ വർധനയും പ്രതീക്ഷിക്കുന്നതായി റിപ്പോർട്ടുകളിൽ പറയുന്നു. മെട്രോ നഗരങ്ങളിൽനിന്നും ചെറുനഗരങ്ങളിൽനിന്നുമാണ് കന്പനികൾക്ക് കൂടുതൽ ഓർഡറുകൾ ലഭിക്കുന്നത്. ധൻബാദ്, കരിംനഗർ,ഗൊരക്പുർ, ചിത്തോർ, കുർണൂൽ, ഗുണ്ഡൂർ, തുടങ്ങിയ നഗരങ്ങളാണ് ഓർഡറുകളുടെ എണ്ണത്തിൽ മുന്നിൽ.
ഇലക്ട്രോണിക്സ് സാമഗ്രികൾക്കാണ് ആവശ്യക്കാരേറെയുള്ളത്. ലാപ്ടോപ്പ ിനും ടെലിവിഷൻ സെറ്റിനും വലിയ ഡിമാൻഡ് ഉണ്ട്. ഓണ്‍ലൈൻ ഷോപ്പിംഗിനെത്തുന്ന അഞ്ചിലൊരാൾ സ്മാർട്ട്ഫോണ്‍ വാങ്ങുന്നതായാണ് റിപ്പോർട്ടുകൾ.
ഫാഷൻ, വസ്ത്രം തുടങ്ങിയ മേഖലയിലും ആവശ്യക്കാരേറെയാണ്. കോവിഡ് ഭീഷണി നിലനില്ക്കുന്നതും ഓൺലൈൻ വില്പനയ്ക്ക് അനുകൂലഘടകമാകുന്നു. 2019ൽ 500 കോടി ഡോളറിന്റെയും 2020ൽ 800 കോടി ഡോളറിന്റെയും വില്പന ഉത്സവകാലത്ത് രാജ്യത്തെ ഇ-കൊമേഴ്സ് രംഗത്തുണ്ടായിരുന്നു.