കൊച്ചി: കടല്‍പായല്‍ കൃഷി ജനകീയമാക്കുന്നതിനായി വിത്തുബാങ്ക് സ്ഥാപിക്കാന്‍ സമുദ്രമത്സ്യഗവേഷണ സ്ഥാപനത്തിന് (സിഎംഎഫ്ആര്‍ഐ) നിർദേശം. കേന്ദ്ര ഫിഷറീസ് സെക്രട്ടറിയായി ചുമതലയേറ്റശേഷം സിഎംഎഫ്ആര്‍ഐ സന്ദർശിക്കാനെത്തിയ ജതീന്ദ്രനാഥ് സൈ്വന്‍ അധികൃതർക്കു നേരിട്ടു നിർദേശം നൽകുകയായിരുന്നു.
ഏറെ വരുമാന സാധ്യതയുള്ള കടല്‍പായല്‍ കൃഷി അടിസ്ഥാനമാക്കിയുള്ള സുസ്ഥിര സമ്പദ്വ്യവസ്ഥ (സീവീഡ് ഇക്കോണമി) വികസിപ്പിക്കാന്‍ കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നതായി അദ്ദേഹം പറഞ്ഞു.
സാധ്യമായ ഇടങ്ങളിലെല്ലാം വന്‍തോതില്‍ കടല്‍പായല്‍ കൃഷി ചെയ്ത് മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ വരുമാനം വര്‍ധിപ്പിക്കാനും ഇതുവഴി രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച കൂട്ടാനുമാണ് ശ്രമമെന്നും ജതീന്ദ്രനാഥ് പറഞ്ഞു. സിഎംഎഫ്ആര്‍ഐയിലെ ശാസ്ത്രജ്ഞരുമായി അദ്ദേഹം സംവദിച്ചു.
മരുന്നുകള്‍, സൗന്ദര്യവര്‍ധക വസ്തുക്കള്‍ എന്നിവ ഉത്പാദിപ്പിക്കുന്നതിനും ഐസ്ക്രീം, പേസ്ട്രിസ് എന്നിവയുള്‍പ്പെടെയുള്ള ബേക്കറി സാധനങ്ങള്‍ നിര്‍മിക്കുന്നതിനുമുള്ള അവിഭാജ്യഘടകമായ അഗാര് കടല്‍ പായലില്നിന്നാണ് ഉത്പാദിപ്പിക്കുന്നത്. ഭക്ഷ്യവസ്തുക്കളില്‍ ജെല്ലിംഗ് ഏജന്റായി പ്രവര്‍ത്തിക്കുന്ന കരാജീനന്, ഉള്‍വ എന്നിവയും പായൽ അവശിഷ്ടത്തില്‍നിന്നു ബയോ എഥനോളും ഉത്പാദിപ്പിക്കാനാകും.
കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കാനും കടല്‍പായല്‍ കൃഷി അനുയോജ്യമാണ്. വന്‍തോതില്‍ കാര്‍ബണ്‍ ഡയോക്സൈഡിനെ ആഗിരണം ചെയ്ത് പിടിച്ചുവയ്ക്കാന്‍ കടല്‍പായലുകള്‍ക്ക് ശേഷിയുണ്ട്. അലങ്കാര മത്സ്യങ്ങള്‍, ചിപ്പികള്‍, കടല്‍ക്കുതിര, സീ അര്‍ച്ചിന്‍ തുടങ്ങിയ ജീവജാലങ്ങള്‍ക്ക് കടല്‍പായലുകള്‍ ആവാസവ്യവസ്ഥ ഒരുക്കുകയുംചെയ്യുന്നു.