കൊച്ചി: ഇന്ത്യയുടെ എഴുപത്തഞ്ചാം സ്വാതന്ത്ര്യവര്ഷത്തിന്റെ ഭാഗമായുള്ള ആസാദി കി അമൃത് മഹോത്സവ് ആഘോഷ പരിപാടിയോടനുബന്ധിച്ച് ഒറ്റദിവസംകൊണ്ട് 75,000 കിലോ ഏലക്ക ലേലം ചെയ്യുന്ന പ്രത്യേക ബൃഹത് ഇ-ഓക്ഷന് സ്പൈസസ് ബോര്‍ഡ് നാളെ ഓണ്‍ലൈന്‍ ആയി സംഘടിപ്പിക്കും.
ഇടുക്കി ജില്ലയിലെ പുറ്റടിയിലുള്ള ഓക്ഷന് സെന്ററിലാണ് ഇ-ലേലം നടക്കുക. നിലവില്‍ തുടര്‍ന്നുപോരുന്ന ഇ-ലേലങ്ങള്ക്കു പുറമെയാണ് പ്രത്യേകലേലമെന്നു സ്പൈസസ് ബോര്‍ഡ് സെക്രട്ടറി ഡി. സത്യന് പറഞ്ഞു. കര്‍ഷകര്‍ക്ക് ഇതുവഴി മെച്ചപ്പെട്ട വില നേടാൻ സാധിക്കും.