മുംബൈ: കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ(സിസിഐ)യുടെ അന്വേഷണ സമിതി, തങ്ങൾക്കെതിരേയുള്ള പരാതിയിൽ നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ട് ചോർന്നതിൽ നടപടി ആവശ്യപ്പെട്ട് ടെക് വന്പൻ ഗൂഗിൾ.
സിസിഐ ഡയറക്ടർ ജനറൽ ഓഫീസ് സമർപ്പിച്ച റിപ്പോർട്ട് ചോർന്നതു വിശ്വാസലംഘനമാണെന്നും അതു കേസിൽ തങ്ങൾക്കു ദോഷകരമായി ബാധിക്കുമെന്നും കാട്ടി ഡൽഹി ഹൈക്കോടതിയിൽ ഗൂഗിൾ റിട്ട് ഹർജി സമർപ്പിച്ചു. ഇന്റർനെറ്റ് വിപണിയിൽ ഗൂഗിൾ തങ്ങളുടെ എതിരാളികളെ വളരാൻ അനുവദിക്കുന്നില്ലെന്നും നിയമവിരുദ്ധമായാണു പ്രവർത്തിക്കുന്നതെന്നും പരാമർശിക്കുന്ന റിപ്പോർട്ട് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.