മുംബൈ: ഒല ഇലക്ട്രിക് പുറത്തിറക്കിയ എസ് 1, എസ് 1 പ്രോ ഇലക്ട്രിക് സ്കൂട്ടറുകൾക്ക് വിപണിയിൽ വലിയ സ്വീകാര്യത ലഭിക്കുന്നതായി കന്പനി. 24 മണിക്കൂറിനുള്ളിൽ 600 കോടി രൂപയുടെ സ്കൂട്ടറുകൾ വിറ്റുപോയെന്നും ഒരു സെക്കൻഡിൽ നാലു സ്കൂട്ടറുകൾ എന്ന നിലയ്ക്കാണു വില്പന നടക്കുന്നതെന്നും കന്പനി അറിയിച്ചു.