ഏലൂർ: ഫാക്ടിൽ കാപ്രോലാക്ടം ഉത്പാദനം ആരംഭിച്ചു. നൈലോൺ-6 ഉത്പാദിപ്പിക്കുന്നതിനുള്ള അസംസ്കൃത വസ്തുവാണ് കാപ്രോലാക്ടം. ഇന്ത്യയിൽ ഫാക്ടും ജിഎസ്എഫ്സിയുമാണ് കാപ്രോലാക്ടം ഉത്പാദിപ്പിക്കുന്നത്. 50000 ടൺ കാപ്രോലാക് ടമാണ് ഫാക്ടിന്റെ വാർഷിക ഉത്പാദനശേഷി. ഇതു മുഴുവൻ ആഭ്യന്തര വിപണിയിൽ വില്പന നടത്താൻ സാധിക്കുമെന്ന ആത്മവിശ്വാസത്തിലാണ് ഫാക്ട്. കാപ്രോലാക്ടം ഉത്പാദനത്തോടുകൂടി കമ്പനിയുടെ മൊത്തം വിറ്റുവരവിൽ 700 കോടി രൂപയുടെ വർധനയാണ് കന്പനി പ്രതീക്ഷിക്കുന്നത്.