ചെന്നൈ: എൽഐസി ദക്ഷിണ മേഖലയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന 65-ാമത് ഇൻഷ്വറൻസ് വാരാചരണത്തിന് തുടക്കമായി. എൽഐസി ദക്ഷിണ മേഖലയുടെ സോണൽ മാനേജർ കെ. കദിരേശൻ പരിപാടി ഉദ്ഘാടനം ചെയ്തു. സെപ്റ്റംബർ ഒന്നിന് ആരംഭിച്ച വാരാചരണം ഏഴിന് അവസാനിക്കും. നിലവിൽ 2.7 കോടിയിലേറെ ഉപയോക്താക്കൾ എൽഐസിയുടെ ദക്ഷിണ മേഖലയിലുണ്ട്.