കൊച്ചി: കേന്ദ്ര ആയുഷ് മന്ത്രാലയത്തിനു കീഴിലുള്ള സെന്‍ട്രല്‍ കൗണ്‍സില്‍ ഫോര്‍ റിസര്‍ച്ച് ഇന്‍ ആയുര്‍വേദിക് സയന്‍സസ് (സിസിആര്‍എഎസ്) വികസിപ്പിച്ചെടുത്ത ആയുഷ് എസ്ജി ടാബ്ലറ്റുകള് നിര്‍മിച്ച് വിപണിയിലെത്തിക്കുന്നതിനുള്ള ലൈസന്‍സ് ധാത്രി ആയുര്‍വേദയ്ക്ക്. സന്ധിവേദന, വീക്കം, പേശിവേദന തുടങ്ങിയവയ്ക്ക് ഫലപ്രദമായ ഔഷധമാണ് ആയുഷ് എസ്ജി ടാബ്ലറ്റുകള്.