നികുതിലോകം / ബേബി ജോസഫ്, ചാർട്ടേഡ് അക്കൗണ്ടന്റ്
നിർബന്ധിത ഓഡിറ്റ് ആവശ്യമുള്ള സ്ഥാപനങ്ങളും അവ പങ്കുവ്യാപാരസ്ഥാപനങ്ങളാണെങ്കിൽ അവയുടെ പങ്കുകാരും കന്പനികളും ഒഴികെയുള്ള നികുതിദായകർ 2020-21 സാന്പത്തിക വർഷത്തിലെ ആദായനികുതി റിട്ടേണുകൾ ഫയൽ ചെയ്യുന്നതിനുള്ള അവസാന തീയതി 2021 സെപ്റ്റംബർ 30 വരെ ദീർഘിപ്പിച്ചു. മുൻനിയമം അനുസരിച്ച് ഇവ ജൂലൈ 31 ന് മുന്‍പ് ഫയൽ ചെയ്യണമായിരുന്നു. എന്നാൽ, കോവിഡിന്റെ അതിപ്രസരം മൂലം നികുതിദായകർക്കും ബന്ധപ്പെട്ടവർക്കുമുണ്ടായ ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത് ഗവണ്മെന്റ് റിട്ടേണുകൾ ഫയൽ ചെയ്യുന്നതിന് രണ്ടു മാസത്തെ സമയംകൂടി ദീർഘിപ്പിച്ചു.
ശന്പളം ലഭിക്കുന്നവരും വാടകവരുമാനം ഉള്ളവരും നിർബന്ധിത ഓഡിറ്റ് ആവശ്യമില്ലാത്ത ബിസിനസുകാരും പ്രൊഫഷണലുകളും പങ്കുവ്യാപാരസ്ഥാപനങ്ങളും അവയുടെ പങ്കുകാരും പലിശ, ഡിവിഡന്റ് മുതലായവ ലഭിക്കുന്നവരും ആദായനികുതി റീഫണ്ടിനുവേണ്ടി റിട്ടേണ്‍ സമർപ്പിക്കുന്നവരും 2021 സെപ്റ്റംബർ 30നുമുന്പ് റിട്ടേണുകൾ ഫയൽ ചെയ്യണം. ഓഡിറ്റിന് വിധേയമായിട്ടുള്ളവരും പങ്കുവ്യാപാര സ്ഥാപനങ്ങളാണ് അവയെങ്കിൽ അവയുടെ പങ്കുകാരും ആദായനികുതി നിയമം 92 ഇ അനുസരിച്ച് റിപ്പോർട്ട് സമർപ്പിക്കേണ്ടവരും നവംബർ 30നുമുന്‍പാണ് റിട്ടേണുകൾ സമർപ്പിക്കേണ്ടത്.
എന്നാൽ ടാക്സ് ഓഡിറ്റ് ചെയ്യേണ്ടി വരുന്ന നികുതിദായകർ 2021 ഒക്ടോബർ 31നുമുന്പ് ഓഡിറ്റ് റിപ്പോർട്ട് ഫയൽ ചെയ്തിരിക്കണം. മുൻപ് ഇതിനുള്ള തീയതി സെപ്റ്റംബർ 30 വരെ ആയിരുന്നു. എന്നാൽ ഡിലേറ്റഡ് റിട്ടേണുകൾ പിഴ സഹിതം 2022 ജനുവരി 31 വരെ ഫയൽ ചെയ്യാൻ സാധിക്കും. ടിഡിഎസ് റിട്ടേണുകൾ ഫയൽ ചെയ്യുന്നതിന് ജൂലൈ 15 വരെയും അതിന്റെ സർട്ടിഫിക്കറ്റുകൾ നല്‍കുന്നതിന് ജൂലൈ 31 വരെയും സമയം ദീർഘിപ്പിരുന്നു.
റിട്ടേണുകൾ ഫയൽ ചെയ്യുന്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
1) ശരിയായിട്ടുള്ള റിട്ടേണ്‍ ഫോം
ആദായനികുതിനിയമത്തിൽ 7 തരം റിട്ടേണുകൾ (ഐടിആർ-1 മുതൽ ഐടിആർ - 7 വരെ) ഉണ്ട്. ഓരോ നികുതിദായകനും യോജിച്ച റിട്ടേണുകളാണ് തെരഞ്ഞെടുക്കേണ്ടത്. അവ ഓരോ നികുതിദായകന്റെയും വരുമാന സ്രോതസിനെയും മൊത്തവരുമാനത്തെയും റെസിഡന്റഷൽ സ്റ്റാറ്റസിനെയുമൊക്കെ അനുസരിച്ച് മാറ്റമുണ്ടാകും. ഉദാഹരണത്തിന് ഫോം ഐടിആർ-1 റെസിഡന്റായിട്ടുള്ള 50 ലക്ഷം രൂപയിൽ താഴെ മാത്രം വരുമാനമുള്ള ശന്പളക്കാർക്കുവേണ്ടിയുള്ളതാണ്. അവർക്ക് ശന്പളം കൂടാതെ ഒരു ഹൗസ് പ്രോപ്പർട്ടിയിൽ നിന്നുള്ള വരുമാനവും മറ്റു വരുമാനങ്ങളും ആദായത്തിൽ ഉൾപ്പെടുത്താം. പക്ഷേ, വരുമാനം 50 ലക്ഷം രൂപയിൽ കവിയാൻ പാടില്ല.
2) ശന്പളവിവരങ്ങളും മറ്റും പ്രീഫിൽ ചെയ്ത് ലഭിക്കുന്നു
പുതിയ ഐടിആർ ഫോമിൽ ഗവണ്മെന്റിന്റെ സോഫ്റ്റ്വേർ ഉപയോഗിച്ച് റിട്ടേണുകൾ ഫയൽ ചെയ്യുകയാണെങ്കിൽ പല കോളങ്ങളും തനിയെ 26-എഎഫി-നെ അടിസ്ഥാനമാക്കി പൂരിപ്പിച്ചു ലഭിക്കും. പക്ഷേ 26-എഎസിൽ എന്തെങ്കിലും വ്യത്യാസം കടന്നുകൂടിയാൽ റിട്ടേണുകൾ ഫയൽ ചെയ്യുന്നതിനുമുന്പ് അവ തിരുത്തി കറക്ട് ചെയ്തിരിക്കണം.
3) അടച്ച മുൻകൂർ നികുതിയും
ടിഡിഎസും റിട്ടേണ്‍ ഫയൽ ചെയ്യുന്നതിനുമുന്പ് പരിശോധിക്കണം
റിട്ടേണുകൾ ഫയൽ ചെയ്യുന്നതിനുമുന്പ് 26-എഎസ് ലഭ്യമാക്കി അവയിൽ രേഖപ്പെടുത്തി വന്നിരിക്കുന്ന മുൻകൂർ നികുതി അടവും സ്രോതസിൽ പിടിച്ചിരിക്കുന്ന നികുതിയുമൊക്കെ ശരിയായിത്തന്നെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് ബോധ്യം വരുത്തണം. എന്തെങ്കിലും തെറ്റുസംഭവിച്ചിട്ടുണ്ടെങ്കിൽ അവ കറക്ട് ചെയ്തിട്ടുവേണം റിട്ടേണുകൾ ഫയൽ ചെയ്യാൻ.
4) നികുതി നിരക്കിനുള്ള സ്കീം തെരഞ്ഞെടുക്കുക
ആദായനികുതി നിയമത്തിൽ ഇപ്പോൾ രണ്ടുതരം നികുതിനിരക്കുകൾ പ്രാബല്യത്തിലുണ്ട്. ഒന്ന് ഈ വർഷം മുതൽ നിലവിൽ വരുന്ന പുതിയ നിരക്കും മറ്റേത് നേരത്തെ മുതൽ നിലവിലുണ്ടായിരുന്ന പഴയ നിരക്കും. നികുതിദായകൻ റിട്ടേണ്‍ ഫയൽ ചെയ്യുന്നതിനുമുന്പ് മൊത്തം വരുന്ന നികുതി കണക്കുകൂട്ടി ഏത് സ്കീം ആണ് ലാഭകരം എന്ന് നോക്കിയിട്ടുവേണം സ്കീം നിശ്ചയിച്ച് റിട്ടേണുകൾ ഫയൽ ചെയ്യാൻ.
5) മറ്റു വെളിപ്പെടുത്തലുകൾ
എ) നിലവിൽ ഓപ്പറേറ്റ് ചെയ്യുന്ന ബാങ്ക് അക്കൗണ്ടുകളുടെ വിവരങ്ങൾ.
ബി) കൈവശമുള്ള ലിസ്റ്റ് ചെയ്യാത്ത ഓഹരികൾ.
സി) ഇന്ത്യൻ കന്പനികളിലെയും ഫോറിൻ കന്പനികളിലെയും ഡയറക്ടർ പദവി.
ഡി) വരുമാനം 50 ലക്ഷം രൂപയ്ക്ക് മുകളിലുണ്ടെങ്കിൽ സ്വത്തുക്കളുടെയും കടങ്ങളുടെയും വിവരങ്ങൾ.
ഇ) റെസിഡന്റ് ആയിട്ടുള്ളവർ വിദേശത്ത് സ്വത്തുക്കൾ സ്വന്തമാക്കിയിട്ടുണ്ടെങ്കിൽ അതിന്റെ വിവരങ്ങളും വരുമാനവും.
എഫ്) നികുതിയിൽ നിന്നും ഒഴിവുള്ള വരുമാനങ്ങൾ.
ജി) ഇടയ്ക്കുവച്ച് തൊഴിൽ സ്ഥാപനം മാറിയിട്ടുണ്ടെങ്കിൽ മുൻ തൊഴിലുടമയുടെ പക്കൽ നിന്നുള്ള വരുമാനം.
മുകളിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ യഥാക്രമം ബാധകമായിരിക്കുന്ന സാഹചര്യങ്ങളിൽ റിട്ടേണുകളിൽ വ്യക്തമാക്കുക.
നിർബന്ധമായും റിട്ടേണുകൾ ഫയൽ ചെയ്യേണ്ട അവസരങ്ങൾ
താഴെപ്പറയുന്ന സാഹചര്യങ്ങളിൽ നികുതി ബാധ്യത ഇല്ലെങ്കിൽ പോലും വ്യക്തികൾ ആദായനികുതി റിട്ടേണുകൾ സമർപ്പിക്കേണ്ടതാണ്.
1) 1 ലക്ഷം രൂപയ്ക്കു മുകളിൽ ഇലക്ട്രിസിറ്റി ബില്ല് അടയ്ക്കുന്നവർ.
2) ഒന്നോ അതിലധികമോ കറന്റ് അക്കൗണ്ടുകളിലായി ഒരു കോടി രൂപയോ അതിൽ കൂടുതലോ നിക്ഷേപിക്കുകയോ പിൻവലിക്കുകയോ ചെയ്തിട്ടുള്ള സാഹചര്യങ്ങൾ ഉണ്ടായിട്ടുള്ള വ്യക്തികൾ.
3) വിദേശയാത്രയ്ക്കായി രണ്ടു ലക്ഷം രൂപയോ അതിൽ കൂടുതലോ ചെലവാക്കിയിട്ടുണ്ടെങ്കിൽ.
കൂടാതെ, 50,000 രൂപയിൽ കൂടുതലായി സ്രോതസിൽ നികുതി ഉണ്ടെങ്കിൽ ഇരട്ടി നികുതി പിടിക്കാതിരിക്കാനും റിട്ടേണുകൾ നിർബന്ധമായും ഫയൽ ചെയ്യണം.