തിരുവനന്തപുരം: സംസ്ഥാനത്ത് എല്ലാ ജില്ലകളിലും സീഫുഡ് റസ്റ്ററന്റുകൾ ആരംഭിക്കുമെന്നു മന്ത്രി സജി ചെറിയാൻ. നിയമസഭയിൽ ധനാഭ്യർഥന ചർച്ചകൾക്കു മറുപടി പറഞ്ഞു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
മത്സ്യത്തൊഴിലാളികളുടെ ശക്തീകരണത്തിനായി നിരവധി പദ്ധതികളാണു സർക്കാർ നടപ്പാക്കിവരുന്നത്. 10853 മത്സ്യത്തൊഴിലാളികൾക്കു വീടു നിർമിച്ചു നൽകി. ദുരിതകാലത്തു തൊഴിലില്ലാത്ത മത്സ്യത്തൊഴിലാളികൾക്ക് 1200 രൂപ വീതം 18.36 കോടി രൂപ വിതരണം ചെയ്തു.
കോവിഡ് ധനസഹായമായി 32.47 കോടിരൂപയാണ് മത്സ്യത്തൊഴിലാളികൾക്കു നൽകിയത്. ജലാശങ്ങളിൽ എല്ലാം മത്സ്യകൃഷി ആരംഭിക്കും. തീരദേശ വികസന കോർപറേഷനിൽ 100 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് നടന്നുവരുന്നത്. മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന്റെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തും. അലങ്കാര മത്സ്യകൃഷിക്കായി കണ്ണൂരിൽ ഹാച്ചറി ആരംഭിക്കും. മത്സ്യത്തൊഴിലാളികളുടെ കുട്ടികൾക്ക് ലാപ്ടോപ് നൽകുന്ന പദ്ധതി നടപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.