കൊച്ചി: നിപ്പോണ്‍ ലൈഫ് ഇന്ത്യ അസറ്റ് മാനേജ്മെന്റ് (എന്‍എഎം ഇന്ത്യ) നിപ്പോണ്‍ ഇന്ത്യ ഫ്ളെക്സി ക്യാപ് ഫണ്ട് ആരംഭിച്ചു. ഇന്ത്യയിലെ ഏറ്റവും വലുതും പരിചയസമ്പന്നവുമായ ഇക്വിറ്റി റിസര്‍ച്ച് ടീമുകളിലൊന്നാണു നിപ്പോണ്‍ ഇന്ത്യ മ്യൂച്വല്‍ ഫണ്ട്. പുതിയ ഫണ്ട് ഓഫര്‍ ഓഗസ്റ്റ് ഒമ്പതിന് അവസാനിക്കും. നിഫ്റ്റി 500 ടിആര്‍ഐ ഫണ്ട് ബെഞ്ച്മാര്‍ക്ക് ചെയ്യും. ആവശ്യമായ ഏറ്റവും കുറഞ്ഞ നിക്ഷേപം 500 രൂപയും അതിനുശേഷം ഒരു രൂപയുടെ ഗുണിതവുമാണ്.