കൊച്ചി: കോവിഡ് വാക്സിനേഷന് പ്രോത്സാഹിപ്പിക്കുന്നതിന് വാക്സിന് എടുത്തവര്‍ക്കു സ്വര്‍ണപ്പണയ വായ്പയില്‍ പലിശയിളവ് പ്രഖ്യാപിച്ച് ബാങ്കിംഗ് ഇതര ധനകാര്യസ്ഥാപനമായ ഇന്‍ഡല്‍ മണി. ഇതിനായി ഇന്‍ഡല്‍ ഐഎഫ്സി (ഇന്ത്യ ഫൈറ്റ്സ് എഗെയ്ന്‍സ്റ്റ് കോവിഡ്) എന്ന പുതിയ സ്കീം അവതരിപ്പിച്ചു. 11.5 ശതാനം പലിശ നിരക്കില്‍ ഈ സ്കീമില്‍ സ്വര്‍ണപ്പണയ വായ്പ ലഭ്യമാക്കും. ഒറ്റ ഡോസ് വാക്സിനെങ്കിലും എടുത്തവര്‍ക്കാണ് കുറഞ്ഞ പലിശക്ക് വായ്പ ലഭിക്കുക.