തിരുവനന്തപുരം: ഇന്ത്യയിലെ ഏറ്റവും വലിയ ഐടി പാർക്കുകളിൽ ഒന്നായ തിരുവനന്തപുരം ടെക്നോപാർക്കിന് മികച്ച ക്രെഡിറ്റ് റേറ്റിംഗ് ലഭിച്ചു. ക്രിസിൽ പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ ക്രെഡിറ്റ് റേറ്റിംഗിൽ ടെക്നോപാർക്കിന് ‘എ പ്ലസ്/സ്റ്റേബിൾ’ ലഭിച്ചു. ആദ്യമായാണ് ടെക്നോപാർക്കിന് ഉയർന്ന ക്രിസിൽ റേറ്റിംഗ് ലഭിക്കുന്നത്.
ദീർഘകാല സാന്പത്തിക പദ്ധതികളിലെ മികവും ഭദ്രതയുമാണ് ടെക്നോപാർക്കിന് ഉയർന്ന സുരക്ഷിതത്വമുള്ള റേറ്റിംഗ് നേടിക്കൊടുത്തത്. രണ്ടു വർഷമായി ’എ/സ്റ്റേബിൾ’ ആയിരുന്ന റേറ്റിംഗ് ആണ് മികച്ച പ്രകടനത്തിലൂടെ ടെക്നോപാർക്ക് മെച്ചപ്പെടുത്തിയത്. കോവിഡ് പ്രതിസന്ധിഘട്ടത്തിലും ടെക്നോപാർക്ക് കാഴ്ചവച്ച വായ്പാ തിരിച്ചടവിലെ കൃത്യത, സാന്പത്തിക അച്ചടക്കം എന്നിവയ്ക്കുള്ള അംഗീകാരമാണിത്. ഫെയ്സ് ഒന്നിലെയും ഫെയ്സ് മൂന്നിലെയും ഐടി ഇടങ്ങൾ പൂർണമായും വാടകയ്ക്ക് നൽകിയതും മുടക്കമില്ലാത്ത പണലഭ്യതയും വൈവിധ്യമാർന്ന ഇടപാടുകാരും ദീർഘ കാല പാട്ടക്കരാറുകളുമാണ് ടെക്നോപാർക്കിന്റെ കരുത്ത്.
ടെക്നോപാർക്ക് ഒന്ന്, മൂന്നു ഫേസുകൾ പൂർണമായും പ്രവർത്തനക്ഷമമാണ്. ഇൻഫോസിസ്,യുഎസ്ടി ഗ്ലോബൽ, ടാറ്റ കണ്‍സൾട്ടൻസി സർവീസസ് (ടിസിഎസ്), ഏണസ്റ്റ് & യംഗ്, അലയൻസ്, ഐബിഎസ് സോഫ്റ്റ്വേർ, ഒറക്കിൾ, നിസാൻ, ഗൈഡ് ഹൗസ്, സണ്‍ ടെക് , ടാറ്റ എൽക്സി, ഇൻവെസ്റ്റ് നെറ്റ്, ക്വസ്റ്റ് ഗ്ലോബൽ, തുടങ്ങിയ പ്രശസ്ത കന്പനികളും നിലവിൽ ടെക്നോപാർക്കിലെ കന്പനികളുടെ പട്ടികയിൽ ഉൾപ്പെടുന്നു. കൂടാതെ ടെക്നോപാർക്കിന്റെ വർധിച്ചുവരുന്ന ഐടി ഇൻഫ്രാസ്ട്രക്ചർ സൗകര്യത്തിൽ കോ-ഡെവലപ്പർമാരായ എംബസിടോറസ്, ബ്രിഗേഡ് എന്റർപ്രൈസസ്, കാർണിവൽ ഇൻഫോപാർക്ക്, സീവ്യൂ, ആംസ്റ്റർ ഹൗസ്, എംസ്ക്വയർ എന്നിവയുടെ ശക്തമായ പിന്തുണയുമുണ്ട്.
കോവിഡ് മഹാമാരിക്കാലത്തും നാൽപതോളം പുതിയ കന്പനികൾ ടെക്നോപാർക്കിലെത്തിയത് ഇവിടത്തെ മികച്ച അടിസ്ഥാന സൗകര്യങ്ങളുടെ തെളിവാണെന്ന് ടെക്നോപാർക്ക് സിഇഒ ജോണ്‍ എം. തോമസ് പറഞ്ഞു.