കൊച്ചി: ഐഡിഎഫ്സി മ്യൂച്വല്‍ ഫണ്ട് പുതിയ ഡിജിറ്റല്‍ പ്രചാരണം ആരംഭിച്ചു. സമ്പത്ത് സൃഷ്ടിക്കുന്ന പ്രക്രിയയില്‍ അച്ചടക്കത്തോടെ മുന്നോട്ടുപോയ ഇന്ത്യന്‍ നിക്ഷേപകരെ ഈ പരസ്യം പ്രത്യേകം അഭിവാദ്യം ചെയ്യുന്നു. ഐഡിഎഫ്സി മ്യൂച്വല്‍ ഫണ്ടിന്റെ പുതിയ വീഡിയോ #DateyRaho യുടൂബില്‍ ലഭ്യമാണ്. വളര്‍ന്നു വരുന്ന ഫുട്ബോളര്, ഉപദേഷ്ടാവ്, ടീച്ചര്‍, ഡോക്ടര്‍, നിക്ഷേപകന് തുടങ്ങിയവരുടെ ലോക്ഡൗണിലെ പോരാട്ടങ്ങളാണ് പ്രമേയം.