കൊച്ചി: ഹ്യുണ്ടായ് മോട്ടോഴ്സ് പുതുതായി അവതരിപ്പിച്ച പ്രീമിയം എസ്യുവി അല്‍കാസർ വിപണിയിലെത്തി ഒരു മാസം തികയുന്നതിനു മുമ്പുതന്നെ 11,000 ബുക്കിംഗ് ലഭിച്ചതായി കന്പനി അധികൃതര്‍ അറിയിച്ചു. ഇതുവരെ 5,600 അല്‍കാസര്‍ ഇന്ത്യന്‍ വിപണിയില്‍ വിറ്റഴിച്ചതായി ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ ലിമിറ്റഡ് സെയില്‍സ് മാര്‍ക്കറ്റിംഗ് ആന്‍ഡ് സര്‍വീസ് ഡയറക്ടര്‍ തരുണ്‍ ഗാര്‍ഗ് പറഞ്ഞു.
ഹ്യുണ്ടായ് അവതരിപ്പിച്ച പുതിയ ആറ്, ഏഴ് സീറ്റര്‍ എസ്യുവി ആയ അല്‍കാസര്‍ ഒട്ടേറെ സവിശേഷതകളോടെയാണ് വിപണിയിലെത്തിയിരിക്കുന്നത്. 157 ബിഎച്ച്പി പവറും 191 എന്‍എം ടോര്‍ക്കുമേകുന്ന 2.0 ലിറ്റര്‍ പെട്രോള്‍ എന്ജിന്, 113 ബിഎച്ച്പി പവറും 250 എന്‍എം ടോര്‍ക്കുമേകുന്ന 1.5 ലിറ്റര്‍ ഡീസല്‍ എന്ജിനുമാണുമാണുള്ളത്. കൂടാതെ, 6 സ്പീഡ് മാനുവല്‍ 6 സ്പീഡ് ഓട്ടോമാറ്റ് ട്രാന്സ്മിഷനുകളും ഈ മോഡല്‍ നല്കുന്നു.