നികുതിലോകം / ബേബി ജോസഫ്, ചാർട്ടേഡ് അക്കൗണ്ടന്റ്
2020ലെ ഫിനാൻസ് ആക്ടിലെ ആദായനികുതി നിയമത്തിൽ 115 ബിഎസി എന്നൊരു വകുപ്പു കൂടി കൂട്ടിച്ചേർത്തു. അതനുസരിച്ച് വ്യക്തികൾക്കും ഹിന്ദു കൂട്ടുകുടുംബങ്ങൾക്കും ചില നിബന്ധനകൾക്ക് വിധേയമായി ഒരു പ്രത്യേക നികുതിനിരക്ക് കൊണ്ടുവന്നു. അത് 01-04-2021 മുതൽ അതായത് അസസ്മെന്റ് വർഷം 2021-22 മുതൽ പ്രാബല്യത്തിൽ വന്നു.
നികുതിനിയമത്തിലെ 115 ബിഎസി വകുപ്പ് അനുസരിച്ച് വ്യക്തികൾക്കും ഹിന്ദുകൂട്ടുകുടുംബാംഗങ്ങൾക്കും അവരുടെ ഇഷ്ടം അനുസരിച്ച് ഒന്നുകിൽ പുതിയ സ്കീമിലുള്ള കുറഞ്ഞനിരക്ക് അല്ലെങ്കിൽ പഴയ സ്കീമിലുള്ള നിരക്കുകൾ തെരഞ്ഞെടുക്കാവുന്നതാണ്.
പുതിയ സ്കീമിലുള്ള നിരക്കും പഴയ സ്കീമീലുള്ള നിരക്കും താഴെ കൊടുക്കുന്നു.
നികുതി കൂടാതെയുള്ള സെസും സർചാർജും രണ്ടു സ്കീമിനും ഒരുപോലെ ബാധകമാണ്. പഴയ സ്കീമിൽ ലഭിച്ചിരുന്ന നിരവധി കിഴിവുകൾ പുതിയ സ്കീമിൽ നികുതിനിരക്ക് തെരഞ്ഞെടുക്കുന്ന നികുതിദായകർക്കു ലഭിക്കില്ല.
കിഴിവുകൾ ലഭിക്കുന്നതിനുമുന്പ് പഴയനിരക്കിലും പുതിയ നിരക്കിലും ഉള്ള നികുതി വ്യത്യാസം താഴെ ചേർക്കുന്നു.
കിഴിവുകളും റിബേറ്റുകളും ഇല്ലെങ്കിൽ പുതിയ സ്കീം തെരഞ്ഞെടുക്കുന്നതു ലാഭകരമാണെന്നു കാണുന്നു. ഏതു പ്രായത്തിലുള്ള വ്യക്തികൾക്കും സ്വീകാര്യമെങ്കിൽ പുതിയ സ്കീം തെരഞ്ഞെടുക്കാവുന്നതാണ്.
87 എ അനുസരിച്ച് അഞ്ചു ലക്ഷം രൂപവരെ നികുതിക്ക് മുന്പുള്ള വരുമാനം ഉള്ള റെസിഡന്റ് ആയിട്ടുള്ള വ്യക്തികൾക്കു ലഭിക്കുന്ന ആനുകൂല്യം ഏതു സ്കീം തെരഞ്ഞെടുത്താലും അവർക്ക് ലഭിക്കുന്നതാണ്.
പുതിയ സ്കീം തെരഞ്ഞെടുക്കുന്പോൾ ലഭിക്കില്ലാത്ത ബെനിഫിറ്റുകൾ
സ്റ്റാൻഡേർഡ് ഡിഡക്ഷൻ, പ്രഫഷണൽ ടാക്സ്, ലീവ് ട്രാവൽ അലവൻസുകൾ, ഹൗസ് റെന്റ് അലവൻസ്, കുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള അലവൻസുകൾ, സ്പെഷൽ അലവൻസുകൾ, വീടുപണിയുന്നതിന് എടുത്ത വായ്പയുടെ പലിശ, ഹൗസ് പ്രോപ്പർട്ടിയുടെ പലിശയ്ക്കുള്ള സെറ്റോഫ്, നഷ്ടത്തിന്റെ കാരിഫോർവേഡ്, അധികമായി ലഭിക്കുന്ന തേയ്മാന കിഴിവ്, ചാപ്റ്റർ 6എയിൽ അനുവദിക്കുന്ന 80 സിസിഡി (2), 80 ജെജെഎഎ എന്നിവ ഒഴികെയുള്ള എല്ലാ കിഴിവുകളും ആനുകൂല്യങ്ങളും.
പുതിയ സ്കീം തെരഞ്ഞെടുക്കുന്നതിന്
പുതിയ സ്കീം തെരഞ്ഞെടുക്കുന്നതിനും സ്കീമിൽനിന്നും ഒഴിവാകുന്നതിനും നികുതിദായകൻ ഫോം 10 ഐഇ ഫയൽ ചെയ്യേണ്ടതുണ്ട്. ബിസിനസിൽനിന്നു വരുമാനം ഉള്ളവർ ആദായനികുതി റിട്ടേണുകൾ ഫയൽ ചെയ്യുന്നതിനു നിജപ്പെടുത്തിയിരിക്കുന്നു നിർദിഷ്ട തീയതികൾക്കു മുന്പും ശന്പളക്കാർ റിട്ടേണുകൾ ഫയൽ ചെയ്യുന്നതിനു മുന്പും ആണ് ഫോം 10 ഐഇഫയൽ ചെയ്യേണ്ടത്.
ശന്പളക്കാർ റിട്ടേണുകൾ ബിലേറ്റഡ് ആയി ഫയൽ ചെയ്താലും അതിനുമുന്പായി ഈ ഫോം ഫയൽ ചെയ്താൽ മതി. എന്നാൽ ബിസിനസിൽനിന്നു വരുമാനം ഉള്ളവർക്ക് ഈ ആനുകൂല്യം ബാധകമല്ല.
ബിസിനസിൽനിന്നു വരുമാനം ഉള്ളവർക്ക് ഒരിക്കൽ മാത്രമേ ഈ സ്കീം സ്വീകരിക്കാൻ അർഹതയുള്ളൂ. ഒരിക്കൽ സ്വീകരിച്ചതിനുശേഷം പിന്നീട് പിൻവലിക്കാനും അർഹത ഉണ്ട്.
പക്ഷേ പിൻവലിച്ചുകഴിഞ്ഞാൽ പിന്നീട് ചേരുന്നതിനു സാധിക്കില്ല. എന്നാൽ, ശന്പളക്കാർക്ക് ഈ നിബന്ധന ഇല്ല. അവർ ഓരോ വർഷവും റിട്ടേണ് ഫയൽ ചെയ്യുന്നതിന് മുന്പ് ഈ ഫോം ഫയൽ ചെയ്യേണ്ടതാണ്.
ഫയൽ ചെയ്തില്ലെങ്കിൽ പഴയ സ്കീം തെരഞ്ഞെടുത്തതായി കണക്കാക്കി അതനുസരിച്ച് നികുതി കണക്കാക്കുന്നതും ആയിരിക്കും.
ശന്പളക്കാർ സ്രോതസിൽ നികുതി പിടിക്കുന്നതിനു വേണ്ടി വർഷത്തിന്റെ ആരംഭത്തിൽ പുതിയ സ്കീമിൽ ചേർന്നാൽ പിന്നീട് തൊഴിലുടമയുടെ പക്കൽ സ്കീമിൽനിന്നു മാറി എന്നു പറയാൻ സാധിക്കില്ല.
പക്ഷേ, ആദായനികുതി റിട്ടേണുകൾ ഫയൽ ചെയ്യുന്നതിനു മുന്പ് ഇഷ്ടപ്പെട്ട സ്ക്മീൽ ചേർന്ന് ഫോം 10 ഐഇ ഫയൽ ചെയ്താൽ മതി.
ടാക്സ് സേവിംഗ്സ് സ്കീമുകളിൽ നിക്ഷേപങ്ങൾ നടത്തുന്നവരും ഹൗസിംഗ് ലോണിലേക്ക് പലിശയും മുതലും അടയ്ക്കുന്നവരും വിദ്യാഭ്യാസ വായ്പയുടെ പലിശയടയ്ക്കുന്നവരുമൊക്കെ പഴയ സ്കീം ആണോ ലാഭകരം എന്നു കണക്കുകൂട്ടി നോക്കിയതിനു ശേഷം മാത്രം സ്കീം തെരഞ്ഞെടുക്കുക.