തിരുവനന്തപുരം: എട്ടു ബസ് സ്റ്റേഷനുകളിൽ പെട്രോൾ, ഡീസൽ പമ്പുകൾ ആരംഭിക്കാനുള്ള ഡീലർഷിപ് കെഎസ്ആർടിസിക്ക് ലഭിച്ചു. ചിങ്ങം ഒന്നിനു പ്രവർത്തനം ആരംഭിക്കും. മാവേലിക്കര, ചടയമംഗലം, കോഴിക്കോട്, പെരിന്തൽമണ്ണ, തൃശൂർ, മൂവാറ്റുപുഴ, ചാലക്കുടി, കിളിമാനൂർ എന്നിവടങ്ങളിലെ പമ്പുകൾക്കാണു ഡീലർഷിപ്.