കൊച്ചി: ദക്ഷിണേന്ത്യയിലെ മുൻനിര സിമന്റ് നിര്‍മാതാക്കളെ പ്രതിനിധീകരിക്കുന്ന സൗത്ത് ഇന്ത്യന്‍ സിമന്റ് മാനുഫാക്ചറേഴ്സ് അസോസിയേഷന് (എസ്ഐസിഎംഎ) കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 50 ഓക്സിജന്‍ കോണ്‍സണ്‍ട്രേറ്റുകള്‍ സര്‍ക്കാരിനു നല്‍കും. അസോസിയേഷനിലുള്ള കമ്പനികള്‍ മുഖേന സംഭരിച്ച 10 എല്‍പിഎം കപ്പാസിറ്റി വീതമുള്ള 50 ഓക്സിജന്‍ കോണ്സണ്ട്രേറ്റുകളാണു നല്‍കുന്നത്. 50 ലക്ഷത്തോളം രൂപ വിലയുള്ളതാണ് ഉപകരണങ്ങള്‍.
അസോസിയേഷന് പ്രതിനിധികള്‍ മന്ത്രി വീണാ ജോര്‍ജുമായി ചര്‍ച്ച നടത്തി. ആരോഗ്യവകുപ്പ് കണ്ടെത്തുന്ന അര്‍ഹരായ ഗുണഭോക്താക്കള്‍ക്ക് ഈ ഉപകരണങ്ങള്‍ ഉടന്‍ കൈമാറും.
അസോസിയേഷന് പ്രതിനിധികള്‍ മന്ത്രി വീണാ ജോര്‍ജുമായി ചര്‍ച്ച നടത്തി. ആരോഗ്യവകുപ്പ് കണ്ടെത്തുന്ന അര്‍ഹരായ ഗുണഭോക്താക്കള്‍ക്ക് ഈ ഉപകരണങ്ങള്‍ ഉടന്‍ കൈമാറും.