നികുതിലോകം / ബേബി ജോസഫ്, ചാർട്ടേഡ് അക്കൗണ്ടന്റ്
2021 മാർച്ച് 31നു അവസാനിച്ച ത്രൈമാസ പീരിയഡിലെ ടിഡിഎസ് റിട്ടേണുകൾ പിഴ കൂടാതെ ഫയൽ ചെയ്യുന്നതിനുള്ള സമയം 2021 ജൂണ്‍ 30ൽനിന്നും 2021 ജൂലൈ 15വരെ നീട്ടിയിട്ടുണ്ട്. ടിസിഎസ് റിട്ടേണുകൾ 2021 മേയ് മാസം 15നു മുന്‍പുതന്നെ ഫയൽ ചെയ്തിരിക്കണം. ഫോം നന്പർ 16ൽ ഉള്ള ടിഡിഎസ് സർട്ടിഫിക്കറ്റ് ജൂലൈ 31 നു മുന്‍പ് ജോലിക്കാർക്ക് നല്‍കേണ്ടതുണ്ട്.
30-06-2020ൽ അവസാനിച്ച ത്രൈമാസ പീരിയഡിലെയും 30-09-2020ൽ അവസാനിച്ച ത്രൈമാസ പീരിയഡിലെയും സ്രോതസിൽ പിടിച്ച നികുതിയുടെ റിട്ടേണുകൾ സമർപ്പിക്കുന്നതിനുള്ള സമയം 2021 മാർച്ച് 31വരെ ദീർഘിപ്പിച്ചു നല്‍കിയിരുന്നു. എന്നാൽ, 2020 ഡിസംബർ 31 ന് അവസാനിച്ച ത്രൈമാസ പീരിയഡിലെ റിട്ടേണുകളുടെ സമർപ്പണത്തിനുള്ള സമയം 2021 ജനുവരി 31 ന് അവസാനിച്ചു. പ്രസ്തുത റിട്ടേണുകൾ ഫയൽ ചെയ്യുന്നതിനുള്ള സമയം ദീർഘിപ്പിച്ചു നല്‍കാതെ ജനുവരി 31 നു തന്നെയാക്കിയത് ഒരു ഒൗചിത്യമില്ലായ്മയായി തോന്നുന്നു. എന്നാൽ, മാർച്ച് 31 ന് അവസാനിച്ച ത്രൈമാസ പീരിയഡിലെ റിട്ടേണുകൾ ഫയൽ ചെയ്യുന്നതിനുള്ള സമയം ആദ്യം ജൂണ്‍ 30 ലേക്കും പിന്നീട് ജൂലൈ 15 ലേക്കും ദീർഘിപ്പിച്ചു നല്കി.
ടിഡിഎസ്/ടിസിഎസ് റിട്ടേണുകൾ നിർദിഷ്ട തീയതിക്കകം ഫയൽ ചെയ്തില്ലെങ്കിൽ നികുതി പിടിച്ച വ്യക്തി രണ്ടുതരം ശിക്ഷാനടപടികൾ നേരിടേണ്ടി വന്നേക്കാം. ഒന്നാമതായി, വൈകുന്ന ഓരോ ദിവസത്തിനും 200 രൂപ നിരക്കിൽ ആദായനികുതി നിയമം 234 ഇ അനുസരിച്ച് ഈടാക്കപ്പെടുന്ന ലെവി. രണ്ടാമതായി, നികുതിനിയമം 271 എച്ച് അനുസരിച്ച്, വൈകി ഫയൽ ചെയ്യുന്നവർക്ക് അല്ലെങ്കിൽ ഫയൽ ചെയ്യാത്തവർക്കുള്ള 10,000 രൂപ മുതൽ ഒരു ലക്ഷം രൂപ വരെയുള്ള പിഴ. ഈ പിഴ തുക, റിട്ടേൺ സമർപ്പണത്തിലെതാമസത്തിന് വരുന്ന ദിവസേനയുള്ള ലെവി കൂടാതെയാണ്.
സ്രോതസിൽ നികുതി പിടിക്കുന്നയാളിന്റെ ഉത്തരവാദിത്വങ്ങൾ
ടിഡിഎസ് പിടിക്കുന്ന വ്യക്തി/സ്ഥാപനം ടാൻ നന്പറും ടിസിഎസ് പിടിക്കുന്ന വ്യക്തി ടാക്സ് കളക്ഷൻ അക്കൗണ്ട് നന്പറും എടുക്കേണ്ടതുണ്ട്. ഇതുമായി ബന്ധപ്പെട്ട എല്ലാ ഡോക്യുമെന്റുകളിലും പ്രസ്തുത നന്പർ എഴുതേണ്ടതാണ്. നിർദേശിക്കപ്പെട്ട നിരക്കിൽ പിടിക്കുന്ന നികുതി നിശ്ചിത ദിവസത്തിനകംതന്നെ ഗവണ്മെന്റിൽ അടയ്ക്കണം. അതിനുശേഷം എല്ലാ ത്രൈമാസ പീരിയഡുകളിലും ടിഡിഎസ്/ടിസിഎസ് റിട്ടേണുകൾ നിർദിഷ്ട തീയതികൾക്കകം ഫയൽ ചെയ്യണം. നികുതി പിടിക്കപ്പെട്ട വ്യക്തിക്ക് ടിഡിഎസ്/ടിസിഎസ് സർട്ടിഫിക്കറ്റ് നല്‍കേണ്ടതുമാണ്.
ആദായനികുതി നിയമം 271 എച്ച് അനുസരിച്ചുള്ള പിഴ
സ്രോതസിൽ നികുതി പിടിച്ചതിനുശേഷം ടിഡിഎസ്/ടിസിഎസ് റിട്ടേണുകൾ ഫയൽ ചെയ്യാതിരിക്കുകയോ അല്ലെങ്കിൽ റിട്ടേണിൽ തെറ്റായ വിവരങ്ങൾ സമർപ്പിക്കുകയോ ചെയ്താൽ ആദായനികുതി ഉദ്യോഗസ്ഥന് വകുപ്പ് 271 എച്ച് പ്രകാരം 10,000 രൂപ മുതൽ ഒരു ലക്ഷം രൂപവരെയുള്ള പിഴ ഈടാക്കാൻ അധികാരം ഉണ്ട്. എന്നാൽ, സ്രോതസിൽ പിടിച്ച നികുതിയും ആവശ്യമായ പലിശയും അടച്ചശേഷം റിട്ടേണുകൾ ഫയൽ ചെയ്യേണ്ട നിർദിഷ്ട തീയതി തുടങ്ങി ഒരു വർഷത്തിനകം റിട്ടേണുകൾ ചെയ്യുകയും റിട്ടേണ്‍ ഫയൽ ചെയ്യാൻ താമസിച്ചതിന് നികുതി നിയമത്തിലെ 234 ഇ വകുപ്പനുസരിച്ചുള്ള ലെവിയും പലിശയും അടയ്ക്കുകയും ചെയ്താൽ 271 എച്ച് പ്രകാരം ഉള്ള പിഴ ഈടാക്കുന്നതല്ല.
എന്നാൽ 271 എച്ച് പ്രകാരം നികുതി ഉദ്യോഗസ്ഥൻ പിഴ ചുമത്തിയാൽ നികുതിദായകന് ഉയർന്ന അധികാരികളുടെ മുന്പിൽ തക്കതായ കാരണം മൂലമാണ് താമസം നേരിട്ടതെന്നു ബോധ്യപ്പെടുത്തിയാൽ പിഴ ഇല്ലാതാക്കിത്തരുന്നതാണ്.
പ്രോസിക്യൂഷൻ നടപടികൾ 276 ബി വകുപ്പനുസരിച്ച്
സ്രോതസിൽ നികുതി പിടിച്ചതിനുശേഷം അവ നിർദിഷ്ട സമയത്തിനകം ഗവണ്മെന്റിൽ അടച്ചില്ലെങ്കിൽ ആദായനികുതി നിയമം 276 ബി അനുസരിച്ച് പിഴയും മൂന്നു മാസം മുതൽ എഴു വർഷംവരെ ദീർഘിപ്പിക്കാവുന്ന കഠിനതടവിനും പ്രസ്തുത വ്യക്തി ബാധ്യസ്ഥനായേക്കാവുന്നതാണ്. ഇതു സാഹചര്യങ്ങൾക്കനുസരിച്ച് വ്യത്യാസപ്പെടാം.