കൊച്ചി: ആമസോണ്‍ പേ ലേറ്ററിലുള്ള ഉപയോക്താക്കളുടെ എണ്ണം രണ്ടു ദശലക്ഷത്തില്‍ എത്തിയെന്ന് ആമസോണ്‍. നിത്യോപയോഗ സാധനങ്ങള്‍ വാങ്ങിയശേഷം തൊട്ടടുത്ത മാസമോ, തവണകളായോ പണം അടയ്ക്കാന്‍ സഹായിക്കുന്നതാണു പദ്ധതി. ഇ- പേമെന്റ് രീതിയില്‍ മാസം തോറുമുള്ള യൂട്ടിലിറ്റി ബില്ലുകള്‍ അടയ്ക്കാനും പര്‍ച്ചേസുകള്‍ നടത്താനും ഉപഭോക്താക്കള്‍ക്കുള്ള തല്‍ക്ഷണ വായ്പാ സഹായവും ഇതിലുണ്ട്.