കൊച്ചി: ഇടിവിനുശേഷം സ്വര്‍ണവിലയില്‍ വര്‍ധന. ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് ഇന്നലെ കൂടിയത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 4,400 രൂപയും പവന് 35,200 രൂപയുമായി. കഴിഞ്ഞ ദിവസം ഗ്രാമിന് 25 രൂപ കുറഞ്ഞതിനു പിന്നാലെയാണ് ഇന്നലെ വില വര്‍ധിച്ചത്.