ഗൂഗിളിന്റെ പങ്കാളിത്തത്തോടെ നിർമിക്കുന്ന ജിയോഫോണ്‍ നെക്സ്റ്റ് സ്മാർട്ഫോണ്‍ ഈ വർഷം സെപ്റ്റംബർ 10ന് വിപണിയിലെത്തും. ജിയോ ഫീച്ചർ ഫോണുകളുടെ പിൻഗാമിയായാണ് ജിയോഫോണ്‍ നെക്സ്റ്റിന്റെ വരവ്.
ലോകത്തിലെ ഏറ്റവും വില കുറഞ്ഞ 4ജി സ്മാർട്ഫോണായിരിക്കുമിതെന്നാണു റിലയൻസിന്റെ വാദം. മികച്ച കാമറ സംവിധാനങ്ങളും സുരക്ഷാ ക്രമീകരണങ്ങളും ജിയോ ഫോണ്‍ നെക്സ്റ്റിലുണ്ടാവുമെന്ന് ഗൂഗിൾ സിഇഒ സുന്ദർ പിച്ചെ പറഞ്ഞു. ഗൂഗിൾ അസിസ്റ്റന്റ്, ഓട്ടോമാറ്റിക് റീഡ് എലൗഡ്, ഭാഷാവിവർത്തനം, സ്മാർട് കാമറ തുടങ്ങിയ ഫീച്ചറുകളും ജിയോ ഫോണ്‍ നെക്സ്റ്റിലുണ്ട്.