കൊച്ചി: ആറു വര്‍ഷത്തിനിടെ 125ലധികം രാജ്യങ്ങളില്‍നിന്നായി രണ്ടു ലക്ഷത്തോളം വിദ്യാര്‍ഥികള്‍ക്ക് 1500ലേറെ വരുന്ന വിദേശ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രോഗ്രാമുകളിലേക്കു പ്രവേശനം നല്കിയ പ്രമുഖ ആഗോള ഓണ്‍ലൈന്‍ എഡ്യുടെക് പ്ലാറ്റ്ഫോമായ അപ്ലൈബോര്‍ഡ്, സീരിസ് ഡി ഫണ്ടിംഗിലൂടെ 300 മില്യണ്‍ ഡോളര്‍ നിക്ഷേപം സമാഹരിച്ചു.
യുകെ, ഓസ്ട്രേലിയ, യുഎസ് എന്നിവിടങ്ങളില്‍നിന്നുള്ള വിദ്യാഭ്യാസ പ്രോഗ്രാമുകള്‍ ലഭ്യമാക്കുന്ന കമ്പനിയുടെ 1000ത്തിലേറെ വരുന്ന ജീവനക്കാരില്‍ 25-30 ശതമാനവും ഇന്ത്യക്കാരാണ്. അടുത്ത രണ്ടു വര്‍ഷത്തിനിടെ ഇത് രണ്ടിരട്ടിയാകുമെന്ന് അപ്ലൈബോര്‍ഡിന്റെ ഇന്ത്യാ ഓപ്പറേഷന്‍സ് തലവൻ കരുണ്‍ കണ്ടോയ് പറഞ്ഞു.