കൊച്ചി: ഇന്ധനവില പിടിവിട്ട് കുതിക്കുന്നു. സാദാ പെട്രോള്‍ വിലനൂറിലേക്കും ഡീസല്‍ വില 95 രൂപയിലേക്കും അടുത്തു. ഇന്നലെ പെട്രോളിന് 28 പൈസയും ഡീസലിന് 27 പൈസയും വര്‍ധിച്ചതോടെ തിരുവനന്തപുരത്ത് പെട്രോള്‍ വില ലിറ്ററിന് 99.48 രൂപയും ഡീസലിന് 94.73 രൂപയുമായി. കൊച്ചിയിൽ പെട്രോള്‍ ലിറ്ററിന് 97.88 രൂപയും ഡീസലിന് 93.24 രൂപയുമാണ്.
ഈ മാസം ഇതു 13-ാം തവണയാണ് ഇന്ധനവില വര്‍ധിക്കുന്നത്. കഴിഞ്ഞ മാസം 17 ദിവസവും വില വര്‍ധിച്ചതിനു പിന്നാലെയാണ് ഈ മാസവും കുത്തനെ കൂട്ടുന്നത്. കഴിഞ്ഞ മാസം അവസാനത്തോടെ പ്രീമിയം പെട്രോള്‍ വില സംസ്ഥാനത്ത് മൂന്നക്കം കടന്നിരുന്നു. ഇതിനു പിന്നാലെയാണു സാദാ പെട്രോള്‍ വിലയും സെഞ്ചുറിക്കരികെയെത്തി നില്‍ക്കുന്നത്.