ബെയ്ജിംഗ്: ഇന്ത്യയിൽ നിരോധിക്കപ്പെട്ട ചൈനീസ് ആപ്പ് ടിക് ടോക്കിന്റെ മാതൃ കന്പനിയായ ബൈറ്റ്ഡാൻസിന് 2020 ൽ മികച്ച വരുമാനം. കന്പനിയുടെ മൊത്തവരുമാനം മുൻവർഷത്തെ അപേക്ഷിച്ച് 111 ശതമാനം ഉയർന്ന് 3430 കോടി ഡോളർ ആയതായി അധികൃതർ അറിയിച്ചു.
കോവിഡിനെത്തുടർന്ന് ആളുകൾ സ്മാർട്ട്ഫോണുകളിലെ വിനോദപരിപാടികളിൽ കൂടുതൽ താത്പര്യം കാട്ടിയതാണ് കന്പനിക്കു നേട്ടമായത്. വലിയ വിപണികളിലൊന്നായ ഇന്ത്യയിലെ നിരോധനം ബൈറ്റ് ഡാൻസിന് വലിയ തിരിച്ചടിയാകുമെന്നുള്ള വിലിയിരുത്തലുകളെല്ലാം ഇതോടെ പാളി.
നിലവിൽ വിവിധ ആപ്പുകളിലായി കന്പനിക്ക് ആഗോളതലത്തിൽ പ്രതിമാസം 190 കോടി ഉപയോക്താക്കളാണുള്ളത്. ടിക് ടോക്കിന്റെ ചൈനീസ് വേർഷനായ ഡൗയിൻ ആപ്പിനാണ് ഇതിൽ ഏറ്റവും പ്രചാരം. കന്പനിക്ക് ഏറ്റവുമധികം വരുമാനം സമ്മാനിക്കുന്നതും ഈ ആപ്ലിക്കേഷനാണ്. അതിർത്തിയിലെ സംഘർഷത്തെത്തുടർന്ന് കഴിഞ്ഞ വർഷം ജൂണിലാണ് ടിക് ടോക്കിന് കേന്ദ്രസർക്കാർ നിരോധനമേർപ്പെടുത്തിയത്.