കൊച്ചി: സ്വര്‍ണാഭണങ്ങള്‍ക്ക് ഹാള്‍മാര്‍ക്കിംഗ് നിര്‍ബന്ധമാക്കിയ നടപടി രാജ്യത്ത് ഇന്നലെ നിലവില്‍വന്നു. ആദ്യ ഘട്ടത്തില്‍ ഇന്ത്യയിലെ 741 ജില്ലകളില്‍ കുറഞ്ഞത് ഒരു ഹാള്‍മാര്‍ക്കിംഗ് കേന്ദ്രമുള്ള 256 ജില്ലകളിലാണു നടപ്പാക്കിയത്.
കേരളത്തില്‍ ഇടുക്കി ഒഴികെയുള്ള 13 ജില്ലകളിലാണു ഹാള്‍മാര്‍ക്കിംഗ് നിര്‍ബന്ധമാക്കിയത്. ഇടുക്കി ജില്ലയില്‍ ഹാള്‍മാര്‍ക്കിംഗ് സെന്റര്‍ ഇല്ലാത്തതിനാലാണ് ആദ്യഘട്ടത്തില്‍ ഒഴിവാക്കിയത്. കഴിഞ്ഞ ദിവസം വൈകുന്നേരം കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രി പീയൂഷ് ഗോയല്‍ വിളിച്ചു ചേര്‍ത്ത അസോസിയേഷന് പ്രതിനിധികളുടെയും ബിഐഎസ് ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലായിരുന്നു ഹാള്‍മാര്‍ക്കിംഗ് നടപ്പാക്കാന്‍ അന്തിമ തീരുമാനമെടുത്തത്. ഘട്ടംഘട്ടമായി ഹാള്‍മാര്‍ക്കിംഗ് നടപ്പാക്കാനാണു തീരുമാനം.
ഒന്നാം ഘട്ടമാണ് ഇന്നലെ മുതല്‍ ആരംഭിച്ചിട്ടുള്ളത്. 40 ലക്ഷം രൂപ വരെ വാര്‍ഷിക വിറ്റുവരവുള്ള ജ്വല്ലറികളെ നിര്‍ബന്ധിത ഹാള്മാര്ക്കിംഗില്നിന്ന് ഒഴിവാക്കും. ഓഗസ്റ്റ് 31 വരെ ജ്വല്ലറികളില്‍ പരിശോധന, പിഴ, പിടിച്ചെടുക്കല്‍ തുടങ്ങി ഏതെങ്കിലും തരത്തിലുള്ള ശിക്ഷാ നടപടികള്‍ സ്വീകരിക്കില്ലെന്നും യോഗത്തില്‍ അറിയിച്ചു. ഒരിക്കല്‍ മാത്രം രജിസ്ട്രേഷന് എടുത്താല്‍ മതിയാകും. കാലാവധി കഴിഞ്ഞു പുതുക്കുന്നതിന് യാതൊരു ഫീസും അടയ്ക്കേണ്ടതില്ല.
അന്താരാഷ്ട്ര എക്സിബിഷനുകള്‍ക്കുള്ള ആഭരണങ്ങള്‍, സര്‍ക്കാര്‍ അംഗീകാരമുള്ള ബി2ബി ആഭ്യന്തര എക്സിബിഷനുകള്‍ക്കുള്ള ആഭരണങ്ങള്‍ എന്നിവയും നിര്‍ബന്ധിത ഹാള്മാര്ക്കിംഗില്നിന്ന് ഒഴിവാക്കും. 20, 23, 24 എന്നീ കാരറ്റിലുള്ള സ്വര്‍ണാഭരങ്ങളും ഹാള്‍മാര്‍ക്കിംഗിന്റെ പരിശുദ്ധിയില്‍ ഉള്‍പ്പെടുത്താനും യോഗത്തില്‍ തീരുമാനമായി. വാച്ചുകള്‍, പേനകള്‍, പ്രത്യേകതരം ആഭരണങ്ങളായ കുന്തന്‍, പോള്‍കി, ജാദോ എന്നിവയെ ഹാള്മാര്ക്കിംഗില്നിന്ന് ഒഴിവാക്കും. ജ്വല്ലറികള്‍ക്ക് ഉപയോക്താവില്‍നിന്ന് ഹാള്‍ മാര്‍ക്കിംഗ് മുദ്രയില്ലാത്ത പഴയ സ്വര്‍ണാഭരണങ്ങള്‍ തിരികെ വാങ്ങുന്നത് തുടരാം. ഹാള്‍മാര്‍ക്ക് ചെയ്ത ആഭരണങ്ങളില്‍ രണ്ടു ഗ്രാം വരെയുള്ള മാറ്റങ്ങള്‍ അനുവദിക്കും.
സ്വര്‍ണപ്പണിക്കാര്‍ക്ക് ഹാള്‍മാര്‍ക്കിംഗ് നിര്‍ബന്ധമില്ല. സ്വര്‍ണ വ്യാപാര ശാലകളുടെ പുറത്ത് ‘ഹാള്‍മാര്‍ക്ക് ചെയ്ത ആഭരണങ്ങള്‍ ഇവിടെ ലഭ്യമാണ് ’ എന്ന ബോര്‍ഡുകള്‍ പ്രദര്‍ശിപ്പിക്കണം. രാജ്യത്തെ എല്ലാ ജ്വല്ലറികളും ഹാള്‍മാര്‍ക്കിംഗ് ലൈസന്‍സ് എടുക്കണമെന്നും സമ്പൂര്‍ണ ഹാള്‍ മാര്‍ക്ക് ചെയ്ത ആഭരണങ്ങള്‍ വില്‍ക്കുന്ന രാജ്യമായി എത്രയും വേഗം മാറണമെന്നും കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍ രാജ്യത്തെ സ്വര്‍ണ വ്യാപാരികളോട് അഭ്യര്‍ഥിച്ചു. അസോസിയേഷന് സമര്‍പ്പിച്ച നിവേദനത്തിലെ ഭൂരിഭാഗം പ്രശ്നങ്ങള്‍ പരിഹരിച്ചതായും തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായും ഓള് കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന് സംസ്ഥാന കമ്മിറ്റി അറിയിച്ചു.
റോബിന് ജോര്‍ജ്