കൊച്ചി: പുതിയ ജാഗ്വാര്‍ എഫ്പേസിന്റെ ഡെലിവറി ഇന്ത്യയില്‍ ആരംഭിച്ചതായി ജാഗ്വാർ ലാന്‍ഡ് റോവര്‍ ഇന്ത്യ അറിയിച്ചു. 69.99 ലക്ഷം രൂപയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില. പരിഷ്കരിച്ച എക്സ്റ്റീരിയര്‍ ഡിസൈന്‍, പുതിയ ഇന്റീരിയര്‍, അത്യാധുനിക കണക്ടിവിറ്റി, കാര്യക്ഷമതയേറിയ പവര്‍ ട്രെയിനുകള്‍ എന്നിവ സഹിതം സമ്പൂര്‍ണ മേക്ക്ഓവര്‍ മോഡലായാണു നിരവധി അവാര്‍ഡുകള്‍ സ്വന്തമാക്കിയ ജാഗ്വാര്‍ എഫ്പേസ് എത്തുന്നത്. www.findmeacar.in എന്ന വെബ്സൈറ്റ് സന്ദര്‍ശിച്ച് ഓണ്‍ലൈനിൽ ബുക്ക് ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.jaguar.in.ബന്ധപ്പെടുക.