കൊച്ചി: സംസ്ഥാനത്ത് ഇന്ധനവില മുന്നേറ്റം തുടരുന്നു. ഈ മാസം ഏഴാം തവണയും എണ്ണക്കമ്പനികള്‍ വില വര്‍ധിപ്പിച്ചതോടെ പെട്രോള്‍ വില 98 രൂപയ്ക്കടുത്തെത്തി. ഇന്നലെ പെട്രോൾ ലിറ്ററിന് 29 പൈസയുടെയും ഡീസലിന് 30 പൈസയുടെയും വര്‍ധനയാണുണ്ടായത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോള്‍ വില 97.83 രൂപയും ഡീസല്‍ വില 93.18 രൂപയുമായി. കൊച്ചിയിൽ പെട്രോള്‍ വില 96.23 രൂപയായി. ഡീസലിന് 91.69 രൂപയും. പ്രീമിയം പെട്രോളിന്റെ വില ഇതിനോടകം പല ജില്ലകളിലും സെഞ്ച്വറിയടിച്ച് മുന്നേറുകയാണ്.