കൊച്ചി: കോവിഡ് പ്രതിരോധ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ വിവിധ കോവിഡ് ചികിത്സാ കേന്ദ്രങ്ങള്‍ക്കു വിഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് മെഡിക്കല്‍ ഉപകരണങ്ങളും മരുന്നുകളുമടങ്ങുന്ന അവശ്യസാധനങ്ങള്‍ വിതരണം ചെയ്തു.
ആലുവയിലെ ഗവ. കോവിഡ് ആശുപത്രിക്ക് ഐസിയു മോണിറ്ററുകളും വെന്റിലേറ്ററുകളും 500 ഡോസ് റെംഡിസിവിര്‍ മരുന്നും നല്കി. അങ്കമാലി പാറക്കടവ് പഞ്ചായത്തിലെ ഒന്നാംതല കോവിഡ് ചികിത്സാ കേന്ദ്രത്തിലേക്ക് സീലിംഗ് ഫാനുകളും കോട്ടയം മെഡിക്കല്‍ കോളജിലെ കോവിഡ് വാര്‍ഡിലേക്കാവശ്യമായ ഐസിയു മോണിറ്ററുകള്‍, വെന്റിലേറ്ററുകള്‍ എന്നിവയും കൈമാറി. പാലക്കാട് സര്‍ക്കാര്‍ കോവിഡ് ആശുപത്രിയിലേക്ക് 1,000 പിപിഇ കിറ്റുകള്‍, 1,500 ഇന്സുലേഷന് പായ്ക്കുകള്‍ എന്നിവയടങ്ങിയ അവശ്യവസ്തുക്കളും വിഗാര്‍ഡ് നല്കി.