മുംബൈ: രണ്ടാം കോവിഡ് തരംഗത്തിന്റെ പശ്ചാത്തലത്തിൽ നടപ്പു ധനകാര്യവർഷത്തെ ഇന്ത്യയുടെ പ്രതീക്ഷിത ജിഡിപിവളർച്ച തിരുത്തി ലോക ബാങ്ക്. 2021-22 ൽ ഇന്ത്യൻ ജിഡിപി 8.3 ശതമാനം വളരുമെന്നാണ് ലോക ബാങ്കിന്റെ പുതിയ വിലയിരുത്തൽ. നേരത്തെ 10.1 ശതമാനം വളർച്ചയായിരുന്നു ലോക ബാങ്ക് പ്രതീക്ഷിച്ചിരുന്നത്.
ഇന്ത്യയുടെ സാന്പത്തിക രംഗം തിരിച്ചുവരവിലായിരിക്കെയാണ് രണ്ടാം കോവിഡ് തരംഗം രൂക്ഷമായത്. ഇതോടെ രാജ്യത്തെ നിക്ഷേപരംഗം മുരടിപ്പിലാണ്. ആളുകളുടെ ഉപഭോഗത്തിലും വലിയ കുറവുണ്ടായിരിക്കുന്നു. എങ്കിലും ഒന്നാം തരംഗത്തിൽനിന്ന് കരകയറിതുപോലെ അതിവേഗം ഇന്ത്യൻ സന്പദ്ഘടന തിരിച്ചവരും.- ലോകബാങ്ക് തയ്യാറാക്കിയ റിപ്പോർട്ടിൽ പറയുന്നു.