മുംബൈ: പുതിയ ആദായ നികുതി ഇ- ഫയലിംഗ് പോർട്ടിലിന് സാങ്കേതിക പ്രശ്നങ്ങളില്ലെന്ന് ഇൻഫോസിസ് ഉറപ്പുവരുത്തണമെന്ന് കേന്ദ്രധനമന്ത്രി നിർമല സീതാരാമൻ ആവശ്യപ്പെട്ടു.
ഇ-ഫയലിംഗ് സംവിധാനത്തിന് സാങ്കേതിക പ്രശ്നങ്ങളുള്ളതായി നിരവധി ആളുകൾ ട്വിറ്ററിലൂടെ പരാതിയറിയിച്ച സാഹചര്യത്തിലാണ് കേന്ദ്രമന്ത്രിയുടെ ഇടപെടൽ.
അതേസമയം വിഷയത്തിൽ ഇൻഫോസിസ് ഇതുവരെ ഒൗദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.
കേന്ദ്രധനമന്ത്രാലയത്തിനായി ഇൻഫോസിസ് ആണ് പുതിയ ഇ- ഫയലിംഗ് സംവിധാനം ആവിഷ്കരിച്ചത്. തിങ്കളാഴ്ചയായിരുന്നു ഇതിന്റെ ലോഞ്ചിംഗ്.
ജിഎസ്ടി റിട്ടേണുകൾ കൈകാര്യം ചെയ്യുന്ന ജിഎസ്ടിഎന്നിന്റെ ഐടി വിഭാഗം കൈകാര്യം ചെയ്യുന്നതും ഇൻഫോസിസ് ആണ്.